നൂറഴകില്‍ റൊണാള്‍ഡോ; ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരം

By Web Team  |  First Published May 14, 2021, 6:54 PM IST

മൂന്ന് വ്യത്യസ്ത ക്ലബുകൾക്കും സ്വന്തം രാജ്യത്തിനും വേണ്ടി 100 ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. 


ടൂറിന്‍: പ്രൊഫഷണൽ ഫുട്ബോളിൽ അപൂർവ നേട്ടം സ്വന്തമാക്കി സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ. മൂന്ന് വ്യത്യസ്ത ക്ലബുകൾക്കും സ്വന്തം രാജ്യത്തിനും വേണ്ടി 100 ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. യുവന്‍റസിനായി ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലുമെത്തി റോണോ. 

സെരി എയിൽ സസൗളോയ്‌ക്കെതിരായ ഗോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചരിത്രനേട്ടത്തിലെത്തിച്ചത്. ഇറ്റാലിയൻ ക്ലബ് യുവന്‍റസിന് വേണ്ടി റൊണാൾഡോയുടെ നൂറാം ഗോളായിരുന്നു ഇത്. നൂറ്റിമുപ്പത്തിയൊന്നാം മത്സരത്തിലാണ് നേട്ടം. ഇതോടെ മൂന്ന് വ്യത്യസ്‌ത ക്ലബുകൾക്കും രാജ്യത്തിനും വേണ്ടി 100 ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയ്‌ക്ക് സ്വന്തമായി.

Latest Videos

റൊണാൾഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 118 ഗോളും സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിന് വേണ്ട് 450 ഗോളും നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമായ റൊണാൾഡോ 103 തവണയാണ് പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്.

കൊവിഡ് 19: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!