മത്സരശേഷം ഗ്രൗണ്ടില്‍ പന്ത് തന്‍റെ തലയില്‍ കൊണ്ടുവെന്ന് ക്രിസ്റ്റ്യാനോ പറയുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ റൊണാള്‍ഡോ പിയേഴ്സ് മോര്‍ഗന് പന്ത് തന്‍റെ തലയില്‍ കൊണ്ടതായി സന്ദേശം അയച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്
ദോഹ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പില്‍ ഉറുഗ്വെയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ രണ്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഒരു ഗോള്‍ ബോക്‌സിന് പുറത്ത് നിന്നായിരുന്നു. മറ്റൊന്ന് പെനാല്‍റ്റി കിക്കിലൂടേയും. എന്നാല്‍, ബോക്സിന് പുറത്ത് നിന്നുള്ള ബ്രൂണോയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തുടരുകയാണ്.
യഥാര്‍ത്ഥത്തില്‍ ബ്രൂണോ ക്രിസ്റ്റ്യാനോയ്ക്ക് ഹെഡ് ചെയ്യാന്‍ പാകത്തില്‍ ക്രോസ് ചെയ്ത പന്തായിരുന്നു അത്. ഉയര്‍ന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ താരത്തിന് ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഒരുപക്ഷേ ക്രിസ്റ്റ്യാനോ ഹെഡ് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാവാം ഉറുഗ്വെന്‍ ഗോള്‍ കീപ്പര്‍ക്ക് ആശയകുഴപ്പമായത്. എന്തായാലും ക്രിസ്റ്റ്യാനോ തന്‍റെ ഗോളെന്ന രീതിയില്‍ ആഘോഷവും നടത്തി.
undefined
എന്നാല്‍ നിമിഷങ്ങള്‍ക്കകം തിരുത്ത് വന്നു. ബ്രൂണോയ്ക്ക് അവകാശപ്പെട്ട ഗോളാണ് അതെന്ന് ഔദ്യോഗികമായി തെളിഞ്ഞു. എന്നാല്‍, ഇപ്പോള്‍ ആ ഗോള്‍ തന്‍റേതാണെന്ന് റൊണാള്‍ഡോ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നാണ് ഗിവ് മീ സ്പോര്‍ട് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരശേഷം ഗ്രൗണ്ടില്‍ പന്ത് തന്‍റെ തലയില്‍ കൊണ്ടുവെന്ന് ക്രിസ്റ്റ്യാനോ പറയുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ റൊണാള്‍ഡോ പിയേഴ്സ് മോര്‍ഗന് പന്ത് തന്‍റെ തലയില്‍ കൊണ്ടതായി സന്ദേശം അയച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്.
The “I’m going to tell Piers Morgan” memes are actually true 💀💀 pic.twitter.com/uTu6thwtaE
— R 🇦🇷 (@Lionel30i)യുഎസ് മുന്‍ അന്താരാഷ്ട്ര താരം അലക്സി ലാലസ് ആണ് ഫോക്സ് സ്പോര്‍ട്സിനോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗിവ് മീ സ്പോര്‍ട് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ആ ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതാണെന്ന് പിയേഴ്സ് മോര്‍ഗന്‍ ട്വീറ്റ് ചെയ്തു. റൊണാള്‍ഡോ പന്തില്‍ ടച്ച് ചെയ്തുവെന്നും അദ്ദേഹത്തിന് തന്നെ ആ ഗോള്‍ നല്‍കണമെന്നുമാണ് മോര്‍ഗന്‍ ട്വീറ്റ് ചെയ്തത്. ഇതെല്ലാം ഒരു ഭാഗത്ത് കൂടെ നടക്കുമ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇതൊന്നും കാര്യമാക്കുന്നേയില്ല.
ക്രിസ്റ്റ്യാനോ ആണ് ഗോള്‍ നേടിയതെന്ന് കരുതി തന്നെയാണ് ആഘോഷിച്ചതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പറഞ്ഞു. ക്രിസ്റ്റ്യാനോ പന്തില്‍ ടച്ച് ചെയ്തതായി തോന്നി. അദ്ദേഹത്തിലേക്ക് ക്രോസ് ചെയ്യുക എന്നത് തന്നെയായിരുന്നു തന്‍റെ ലക്ഷ്യം. ആര് സ്കോർ ചെയ്താലും വിജയത്തിൽ സന്തോഷമുണ്ട്. അടുത്ത റൗണ്ടിൽ എത്തുക എന്ന ലക്ഷ്യം ഞങ്ങൾ നേടിയെടുത്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ബ്രൂണോ പറഞ്ഞു.
Ronaldo claiming he touched the ball😀 . pic.twitter.com/fHITHQOpUk
— C H A S E™️🤟🏾 (@BigManDamian_)