'ഇത് എന്‍റെ ഏരിയ... കയറി കളിക്കാന്‍ നിക്കല്ലേ, ചീട്ട് കീറും'; ആര്‍ക്കും തൊടാനാവാത്ത ഉയരത്തില്‍ റൊണാള്‍ഡോ

By Web Team  |  First Published Nov 21, 2022, 5:19 PM IST

ഇൻസ്റ്റാഗ്രാമിൽ 3.76 മില്യൺ ഫോളോവേഴ്‌സ് ഉള്ള അർജന്‍റീനിയന്‍ സൂപ്പർ താരം ലിയോണൽ മെസിയാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്.


ദോഹ: ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പുകള്‍ തുടരുന്നതിനിടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി അടുത്ത റെക്കോര്‍ഡ് എത്തി. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 500 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ആദ്യത്തെ വ്യക്തിയായാണ് റൊണാള്‍ഡോ മാറിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 3.76 മില്യൺ ഫോളോവേഴ്‌സ് ഉള്ള അർജന്‍റീനിയന്‍ സൂപ്പർ താരം ലിയോണൽ മെസിയാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

3.46 മില്യണ്‍ ഫോളോവേഴ്‌സുമായി കൈലി ജെന്നർ മൂന്നാം സ്ഥാനത്തും സെലീന ഗോമസും ഡ്വെയ്ൻ ദി റോക്ക് ജോൺസണും നാലും അഞ്ചും സ്ഥാനങ്ങളിലുമുണ്ട്. 2.03 മില്യൺ ഫോളോവേഴ്സുമായി വിരാട് കോലി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും ഒരു ചെസ് ബോര്‍ഡിന്‍റെ ഇരുവശത്തും ഇരിക്കുന്ന ചിത്രത്തിനായി പോസ് ചെയ്തിരുന്നു.

Latest Videos

സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രം അതിവേഗം വൈറലായി. ട്വിറ്ററിൽ റൊണാൾഡോയ്ക്ക് 105 മില്യണിലധികം ഫോളോവേഴ്‌സ് ഉണ്ട്. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതികരിച്ചിരുന്നു. താരം ഇപ്പോള്‍ കളിക്കുന്ന ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും പരിശീലകന്‍ ടെന്‍ ഹാഗിനെതിരേയും പരസ്യമായി ക്രിസ്റ്റ്യാനോ കുറ്റപ്പെടുത്തിയിരുന്നു. കോച്ചിനെ താന്‍ ബഹുമാനിക്കുന്നില്ലെന്നും മാഞ്ചസ്റ്ററില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നും 38കാരന്‍ തുറന്നടിച്ചു.

പിന്നാലെ പല മാഞ്ചസ്റ്റര്‍ താരങ്ങളും ക്രിസ്റ്റ്യാനോയില്‍ നിന്ന് അകലം പാലിക്കുന്നുണ്ടെന്ന് അവരുടെ ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. ആ താരങ്ങളില്‍ ഒരാള്‍ പോര്‍ച്ചുഗീസ് താരം കൂടിയായ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു. ബ്രൂണോ, ക്രിസ്റ്റ്യാനോയ്ക്ക് ഹസ്തദാനം ചെയ്യാന്‍ മടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വിഷയത്തിലടക്കം റൊണാള്‍ഡോ പ്രതികരിച്ചു.

''ബ്രൂണോയ്ക്ക് പോര്‍ച്ചുഗീസ് ടീമിനൊപ്പം എത്തിചേരാനുള്ള വിമാനം വൈകി. അപ്പോള്‍ തമാശയോടെ ഞാനദ്ദേഹത്തോട് ചോദിച്ചു, ബോട്ടിലാണോ വന്നതെന്ന്. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി തമാശയ്ക്ക് ചോദിച്ചതാണ്. മറ്റൊന്നും അവിടെ നടന്നിട്ടില്ല. എന്നാല്‍ മാധ്യമങ്ങളില്‍ പല കാര്യങ്ങളും വരുന്നുണ്ട്. ലോകകപ്പ് പോലുള്ള ഒരു വലിയ ഇവന്റ് നടക്കുമ്പോഴാണോ ഇത്തരം വാര്‍ത്തകള്‍ നല്‍കേണ്ടതെന്ന് നിങ്ങള്‍ ആലോചിക്കണം'' റൊണാള്‍ഡോ പറഞ്ഞു.  

ബോട്ടിലാണോ വന്നതെന്ന് ബ്രൂണോയോട് ചോദിച്ചു! അതാണോ തെറ്റ്? വിവാദങ്ങളോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ

click me!