അവിടെ കളി, ഇവിടെ പേരിടൽ; അർജന്റീന-സൗദി കളിക്കിടെ മകന് മെസ്സിയുടെ പേരിട്ട് ആരാധക ദമ്പതികൾ!

By Web Team  |  First Published Nov 22, 2022, 5:58 PM IST

ഷെനീർ-ഫാത്തിമ ദമ്പതികളാണ് കളി ആരാധകരെ സാക്ഷി നിർത്തി കുഞ്ഞിന് ഐദിൻ മെസി എന്ന് പേര് ചൊല്ലി വിളിച്ചത്. ഐദിൻ മെസി എന്നാണ് കുഞ്ഞിന് പേര് നൽകിയത്


ചാലക്കുടി: ലോകകപ്പിൽ അർജന്റീന-സൗദി മത്സരം തീപാറിയപ്പോൾ കുഞ്ഞിന് മെസിയുടെ പേരിട്ട് ദമ്പതികൾ. ചാലക്കുടിയിലാണ് സംഭവം.  അർജന്റീനയുടെ കളിയാരവങ്ങൾക്കിടയിൽ ചാലക്കുടി മുൻസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു കുഞ്ഞിന് മെസി എന്ന് പേരിടൽ ചടങ്ങ് നടത്തിയത്. ഷെനീർ-ഫാത്തിമ ദമ്പതികളാണ് കളി ആരാധകരെ സാക്ഷി നിർത്തി കുഞ്ഞിന് ഐദിൻ മെസി എന്ന് പേര് ചൊല്ലി വിളിച്ചത്. ഐദിൻ മെസി എന്നാണ് കുഞ്ഞിന് പേര് നൽകിയത്. പിതാവ് ഷനീർ മൂന്നുതവണ പേരു ചൊല്ലി വിളിച്ചു. അർജന്റീനയുടെ പതാകയുടെ നിറമുള്ള കേക്കു മുറിച്ചു. അതേസമയം, ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് അറേബ്യൻ ശക്തികൾ ലോകകപ്പിലെ ഫേവറിറ്റുകളായ അർജന്റീനയെ മുട്ടുകുത്തിച്ചത്. 

ആറ് മണിക്കൂര്‍ മുന്‍പ് പ്രവചനം; ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും; സ്കോര്‍ പോലും കൃത്യം.!

Latest Videos

അർജന്റീനയെ അട്ടിമറിച്ച് സൗദി

ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ശാന്തമായി, ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്പരമറിഞ്ഞ് മിശിഹാ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.  

ആദ്യ മത്സരത്തില്‍ തന്നെ ആയുധപ്പുരയിലെ വജ്രായുധങ്ങളെ തന്നെ അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണി മൈതാനത്ത് അണിനിരത്തി. ലിയോണല്‍ മെസിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലീയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കരുക്കള്‍ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയും ഉള്‍ക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ബാറിന് കീഴെയുമെത്തി. 

click me!