കോപ്പയില്‍ യുറുഗ്വേൻ കണ്ണീര്‍, 10 പേരുമായി പൊരുതിക്കയറി കൊളംബിയ; ഫൈനലില്‍ എതിരാളികള്‍ അ‍ർജന്‍റീന

By Web Team  |  First Published Jul 11, 2024, 7:56 AM IST

10 പേരുമായി പൊരുതിയ കൊളംബിയ ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലായിരുന്ന യുറുഗ്വേയുടെ മുന്നേറ്റനിരയെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതെ രണ്ടാം പകുതിയില്‍ പിടിച്ചു നിന്നു


നോര്‍ത്ത് കരോലീന: കോപ്പ അമേരിക്ക ഫുട്ബോൾ സെമിയില്‍ യുറുഗ്വോയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിയില്‍ 39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെർമ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് കൊളംബിയ രണ്ടാം പകുതിയില്‍ പൊരുതിയത്.

10 പേരുമായി പൊരുതിയ കൊളംബിയ ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലായിരുന്ന യുറുഗ്വേയുടെ മുന്നേറ്റനിരയെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതെ രണ്ടാം പകുതിയില്‍ പിടിച്ചു നിന്നു.മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്നാണ് ഡാനിയേല്‍ മുനോസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത്. 15ന് ഇന്ത്യൻ സമയം പുലര്‍ച്ചെ 5.30ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ അർജന്‍റീനയാണ് കൊളംബിയയുടെ എതിരാളികള്‍.

Latest Videos

undefined

ഗംഭീര്‍ കോച്ചായതിന് പിന്നാലെ ദ്രാവിഡിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത്തിന്‍റെ ഭാര്യ റിതിക

പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നിട്ടും 10 പേരുമായി പൊരുതിയ കൊളംബിയൻ വലയില്‍ പന്തെത്തിക്കാന്‍ യുറുഗ്വേക്കായില്ല. മത്സരത്തില്‍ 62 ശതമാനമായിരുന്നു യുറുഗ്വേയുടെ പന്തടക്കം.കളിയുടെ അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായുള്ള യുറുഗ്വേയുടെ ശ്രമങ്ങള്‍ കൊളംബിയന്‍ താരങ്ങള്‍ കടുത്ത പ്രതിരോധത്തിലൂടെയാണ് മറികടന്നത്. എന്നാല്‍ മിന്നലാക്രമണങ്ങളിലൂടെ തിരിച്ചടിച്ച കൊളംബിയ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളിന് അടുത്തെത്തി.മറ്റേയസ് ഉറൈബിന്‍റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍ കീപ്പര്‍ സെര്‍ജിയോ റോച്ചെറ്റിന്‍റെ കൈകളില്‍ തട്ടി ക്രോസ് ബാറില്‍ തട്ടിപ്പോയത് യുറുഗ്വോയുടെ ഭാഗ്യമായി. മുന്നേറ്റ നിരയില്‍ സൂപ്പര്‍ താരം ഡാര്‍വിന്‍ ന്യൂനസ് നിറം മങ്ങിയത് യുറുഗ്വേയ്ക്ക് തിരിച്ചടിയായി.

യുറോഗ്വേയ്ക്കെതിരായ ജയത്തോടെ തുടര്‍ച്ചയായി 27 മത്സരങ്ങള്‍ ജയിച്ചതിന്‍റെ റെക്കോര്‍ഡ് നിലനിര്‍ത്താനും കൊളംബിയക്കായി. രണ്ട് വര്‍ഷം മുമ്പാണ് കൊളംബിയ അവസാനമായി തോറ്റത്. 23 വര്‍ഷം മുമ്പ് 2001ല്‍ കൊളംബിയ കോപ്പയില്‍ ചാമ്പ്യന്‍മാരായിട്ടുണ്ട്ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!