ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ തോൽവി അറിയാതെ കുതിക്കുകയാണ് ബ്രസീൽ. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയക്കൊടി പാറിച്ചു ടിറ്റെയുടെ സംഘം.
റിയോ: കോപ്പ അമേരിക്കയിൽ ബ്രസീൽ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും. ഇക്വഡോറാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ വെനസ്വേല, പെറുവിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കാണ് രണ്ട് മത്സരങ്ങളും തുടങ്ങുക.
ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ തോൽവി അറിയാതെ കുതിക്കുകയാണ് ബ്രസീൽ. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയക്കൊടി പാറിച്ചു ടിറ്റെയുടെ സംഘം. അതേസമയം ഒറ്റ ജയം പോലുമില്ലാതെയാണ് ഇക്വഡോർ വരുന്നത്. മൂന്ന് കളിയിൽ ഒൻപത് ഗോളുമായി കാനറികള്‍ മുന്നേറുമ്പോള്‍ ഇതുവരെ വഴങ്ങിയത് ഒറ്റ ഗോൾ മാത്രം. ഡഗ്ലസ് ലൂയിസ് ഒഴികെ ടീമിലെ എല്ലാ കളിക്കാർക്കും കോച്ച് ടിറ്റെ അവസരം നൽകിക്കഴിഞ്ഞു.
അലിസൺ ബെക്കർ ഗോൾകീപ്പറായി തിരിച്ചെത്തുമ്പോൾ പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും മാറ്റമുറപ്പ്. ഫ്രെഡിന് പകരം ഡഗ്ലസ് ലൂയിസ് ടീമിലെത്തും. നെയ്മറിനും റിച്ചാർലിസനുമൊപ്പം മുന്നേറ്റത്തിൽ ഫിർമിനോയും ആദ്യ ഇലവനിലെത്താനാണ് സാധ്യത. രണ്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ നെയ്മർ തന്നെയാവും ശ്രദ്ധാകേന്ദ്രം.
കണക്കില്‍ മഞ്ഞക്കടലാരവം
തുടർച്ചയായ പതിനൊന്നാം ജയം ലക്ഷ്യമിടുന്ന ബ്രസീലിനെ തടയുക ഇക്വഡോറിന് എളുപ്പമാവില്ല. ഇരു ടീമും 33 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുപത്തിയേഴിലും ബ്രസീൽ ജയിച്ചു. ഇക്വഡോറിന് ജയിക്കാനായത് രണ്ട് കളിയിൽ മാത്രം. ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ രണ്ട് ഗോൾ ജയം സ്വന്തമാക്കി.
കൊളംബിയക്കെതിരെ വിജയം പിടിച്ചെടുത്ത് ബ്രസീല്‍
പിറന്നാൾ ദിനത്തിൽ മെസ്സിയെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി സർപ്രൈസ് സമ്മാനിച്ച് അർജന്റീന താരങ്ങൾ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona