ബ്രസീലിനെ 'ചതിച്ചത്' റഫറി? വിനീഷ്യസിന്റെ വീഴ്ച്ച പെനാല്‍റ്റി ആയിരുന്നെന്ന് അധികൃതര്‍, വിനയായത് റഫറിയുടെ പിഴവ്

By Web Team  |  First Published Jul 4, 2024, 10:40 AM IST

ഓരോ ഗോളടിച്ച് കൊളംബിയയോട് സമനില വഴങ്ങിയ ബ്രസീലിന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനാണായത്.


കാലിഫോര്‍ണിയ: കൊളംബിയക്കെതിരായ മത്സരത്തില്‍ ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി വിധിക്കാത്തതില്‍ പിഴവ് സമ്മതിച്ച് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അതോറിറ്റി. ഔദ്യോഗിക പ്രസ്ഥാവനയിലൂടെയാണ് വാര്‍ പരിശോധനയിലെ തെറ്റ് അധികൃതര്‍ ഏറ്റുപറഞ്ഞത്. 43- മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിനെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റിക്കായി ബ്രസീല്‍ താരങ്ങള്‍ വാദിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. റീപ്ലേയില്‍ ഫൗള്‍ ചെയ്യപ്പെട്ടത് വ്യക്തമായി കാണാമായിരുന്നു. 

വാര്‍ പരിശോധനയില്‍ ശരിയായ വീക്ഷണകോണല്ല ഉപയോഗിച്ചതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഓരോ ഗോളടിച്ച് കൊളംബിയയോട് സമനില വഴങ്ങിയ ബ്രസീലിന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനാണായത്. ജയിച്ചിരുന്നെങ്കില്‍ ഗ്രൂപ്പ് ജേതാക്കളാകാനും ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഉറുഗ്വയുമായുള്ള പോരാട്ടം ഒഴിവാക്കാനും കഴിയുമായിരുന്നു. എന്നാല്‍ റഫറിയുടെ പിഴവ് വിധി മറ്റൊന്നാക്കി.

Latest Videos

undefined

ഞായറാഴ്ച്ചയാണ് ബ്രസീല്‍ - ഉറുഗ്വെ മത്സരം. ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഉറുഗ്വെ അവസാന എട്ടിലേക്ക് വരുന്നത്. മറുവശത്ത് ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനാവട്ടെ ഒരു ജയവും രണ്ട് സമനിലയും. ഉറുഗ്വെയ്ക്കെതിരെ വരുമ്പോള്‍ കാനറികള്‍ തന്നെയാണ് പ്രതിരോധത്തിലാവുന്നത്. അടുത്ത കാലത്തെ മികച്ച ടീമുമായിട്ടാണ് ഉറുഗ്വെ വരുന്നത്. മറികടക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ മത്സരം! ഇത്തവണ വേദിയാവുക ലാഹോര്‍, സമ്മതം മൂളാതെ ബിസിസിഐ

ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനക്കാരാണ് കൊളംബിയ. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായ പനാമയാണ്, കൊളംബിയയുടെ എതിരാളി. വെള്ളിയാഴ്ച്ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. അന്ന് നിലവിലെ ചാംപ്യന്മാരയ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. ശനിയാഴ്ച്ച വെനെസ്വേല, കാനഡയേയും നേരിടും. കൊളംബിയ - പനാമ മത്സരം ഞായറാഴ്ച്ചയാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് അര്‍ജന്റീന - ഇക്വഡോര്‍ മത്സരം മത്സരം. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരാണ് ലിയോണല്‍ മെസിയും സംഘവും.

ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജയേക്കാള്‍ മുന്നില്‍ കോലി! കാര്യമറിയാതെ ക്രിക്കറ്റ് ആരാധകര്‍

ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരനാണ് ഇക്വഡോര്‍.  മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരാണ് കാനഡ ക്വാര്‍ട്ടറിലെത്തുന്നത്. ബിയിലെ ഒന്നാം സ്ഥാനക്കാരായ വെനെസ്വേല മൂന്ന് മത്സരങ്ങളും ജയിച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ 6.30നാണ് മത്സരം.

click me!