'മെസിയും നെയ്മറും' പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമോ; പരാതിക്കാരനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം

By Web Team  |  First Published Nov 5, 2022, 8:16 PM IST

നെയ്മറുടെ കട്ടൗട്ട് കരയിലാണെന്നും മെസിയുടേത് പുഴക്ക് ന‌ടുവിലെ തുരുത്തിലാണെന്നും ഫുട്ബോൾ ആരാധകർ ചൂണ്ടിക്കാട്ടി. കരയിൽ വെച്ച കട്ടൗട്ടുകൾ എങ്ങനെയാണ് പുഴയുടെ ഒഴുക്ക് തട‌യുകയെന്നും ആരാധകർ ചോദിച്ചു.


കോഴിക്കോട്: പുള്ളാവൂരിലെ ഫുട്ബോൾ ഫാൻസ് ചെറുപുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിൽ പഞ്ചായത്തിൽ പരാതി നൽകിയ അഭിഭാഷകനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയാണ് കട്ടൗട്ട് എടുത്തുമാറ്റണമെന്ന് പരാതി നൽകിയത്. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരാതി നൽകിയത്. എന്നാൽ, നെയ്മറുടെ കട്ടൗട്ട് കരയിലാണെന്നും മെസിയുടേത് പുഴക്ക് ന‌ടുവിലെ തുരുത്തിലാണെന്നും ഫുട്ബോൾ ആരാധകർ ചൂണ്ടിക്കാട്ടി. കരയിൽ വെച്ച കട്ടൗട്ടുകൾ എങ്ങനെയാണ് പുഴയുടെ ഒഴുക്ക് തട‌യുകയെന്നും ആരാധകർ ചോദിച്ചു. പരാതിക്കാരന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കമന്റുകൾ നിറയുകയാണ്. അഭിഭാഷകന്റെ പരാതിക്ക് പിന്നാലെ ബ്രസീൽ, അർജന്റീന ആരാധകരോട് ഉടൻ കട്ടൗട്ട് എടുത്ത് മാറ്റാൻ പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചു. 

അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും പുഴയിലെ ഫ്ലക്സ് ബോർഡുകൾ രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. ഈ ഘട്ടത്തിലാണ് കട്ടൗട്ടുകൾ എടുത്തുമാറ്റാൻ പഞ്ചായത്ത് നിർദേശിച്ചത്. അര്‍ജന്‍റീനയുടെ ആരാധകർ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ചെറുപുഴയില്‍ ഉയര്‍ന്നതായിരുന്നു ആദ്യ സംഭവം. കട്ടൗട്ട് കേരളമാകെ ചർച്ചയായി. പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. കേരളത്തിന്റെ ഫുട്ബോൾ കമ്പം ലോകമാകെ ചർച്ച ചെയ്തു. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ ബ്രസീൽ ആരാധകർ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചു. രാത്രിയിൽ കാണാനായി ലൈറ്റടക്കം സ്ഥാപിച്ചായികുന്നു കട്ടൗട്ട് ഉയർത്തിയത്.

Latest Videos

മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം. നെയ്മറുടെ വെബ്സൈറ്റിന്റെ ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചിരുന്നു. 40 അടിയോളം വരുന്ന നെയ്മറുടെ കൗട്ടിന് ഏകദേശം 25,000 രൂപ ചെലവ് വന്നുവെന്നാണ് പ്രദേശത്തെ ബ്രസീല്‍ ആരാധകര്‍ പറഞ്ഞത്. മെസി, നെയ്മർ, ഫിഫ ലോകകപ്പ്, പുള്ളാവൂർ, ചെറുപുഴ, മെസി നെയ്മർ കട്ടൗട്ട്, 

click me!