സ്‌നിക്കോ പറയുന്നു അത് ഗോളല്ലെന്ന്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ട്രോളി ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ്

By Web Team  |  First Published Nov 29, 2022, 4:42 PM IST

മത്സരശേഷവും ക്രിസ്റ്റ്യാനോ പറയുന്നുണ്ടായിരുന്നു പന്ത് തന്റെ തലയില്‍ ഉരസിയെന്ന്. എന്നാല്‍ താരത്തിനെതിരെ കടുത്ത പരിഹാസമാണുണ്ടായത്. ബ്രൂണോയുടെ ഗോള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആദ്യത്തേത്.


ലണ്ടന്‍: ഉറുഗ്വെയെ എതിരാല്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഇരട്ട ഗോളാണ് പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഒരു ഗോള്‍ ബോക്‌സിന് പുറത്ത് നിന്നായിരുന്നു. മറ്റൊന്ന് പെനാല്‍റ്റി കിക്കിലൂടേയും. ഖത്തര്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ബ്രൂണോ. ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ബ്രൂണോ നേടിയിരുന്നു.

പോര്‍ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തേക്കാള്‍ ഉപരി ബ്രൂണോയുടെ ഗോളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അതിന്റെ കാരണക്കാരന്‍ മറ്റാരുമല്ല, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ. യഥാര്‍ത്ഥത്തില്‍ ബ്രൂണോ ക്രിസ്റ്റിയാനോയ്ക്ക് ഹെഡ് ചെയ്യാന്‍ പാകത്തില്‍ ക്രോസ് ചെയ്ത പന്തായിരുന്നു അത്. ഉയര്‍ന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ താരത്തിന് ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. തലമുടിയില്‍ ഉരസിയാണ് പന്ത് ഗോള്‍വര കടന്നത്. ഒരുപക്ഷേ ക്രിസ്റ്റ്യാനോ ഹെഡ് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാവാം ഉറുഗ്വെന്‍ ഗോള്‍ കീപ്പര്‍ക്ക് ആശയകുഴപ്പമായത്. എന്തായാലും ക്രിസ്റ്റ്യാനോ തന്റെ ഗോളെന്ന രീതിയില്‍ ആഘോഷവും തുടങ്ങി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തിരുത്ത് വന്നു. ബ്രൂണോയ്ക്ക് അവകാശപ്പെട്ട ഗോളാണ് അതെന്ന് ഔദ്യോഗികമായി തെളിഞ്ഞു.

Latest Videos

undefined

മത്സരശേഷവും ക്രിസ്റ്റ്യാനോ പറയുന്നുണ്ടായിരുന്നു പന്ത് തന്റെ തലയില്‍ ഉരസിയെന്ന്. എന്നാല്‍ താരത്തിനെതിരെ കടുത്ത പരിഹാസമാണുണ്ടായത്. ബ്രൂണോയുടെ ഗോള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആദ്യത്തേത്. ഇപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ക്രിസ് വോക്‌സും താരത്തെ ട്രോളികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് വോക്‌സ് ട്രോളിയത്. ക്രിക്കറ്റില്‍ പന്ത് ബാറ്റില്‍ ഉരസിയോ എന്ന് പരിശോധിക്കുന്ന സ്‌നിക്കോ സംവിധാനം 'റൊണാള്‍ഡോയുടെ ഗോളിന്റെ' കാര്യത്തില്‍ എന്ത് പറയുന്നുവെന്നാണ് വോക്‌സിന്റെ ചോദ്യം. തന്റെ അഭിപ്രായത്തില്‍ ഫ്‌ളാറ്റ് ലൈനാണെന്നും വോക്‌സ് ചിരിയുടെ പറയുന്നുണ്ട്. ട്വീറ്റ് വായിക്കാം...

What’s snicko saying on that ‘Ronaldo’ goal? 🤔 flat line I reckon 🤣

— Chris Woakes (@chriswoakes)

 എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. രണ്ടാംപാതിയുടെ തുടക്കത്തില്‍ ബ്രൂണോയുടെ ഗോളിന് മറുപടി നല്‍കാന്‍ ആവുംവിധം പൊരുതി നോക്കിയെങ്കിലും ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് മറുപടി നല്‍കാനായില്ല. പിന്നാലെ അവസാന നിമിഷം വന്ന പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോര്‍ച്ചുഗലിന്റെ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് എച്ചിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ വിജയം നേടി രാജകീയമായി തന്നെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ഉറുഗ്വെയ്ക്ക് അവസാന മത്സരം ഇതോടെ നിര്‍ണായകമായി.

ബ്രസീല്‍ - സ്വിസ് പോരാട്ടം കാണാന്‍ നെയ്മര്‍ എത്തിയില്ല, കാരണം കാലിലെ പരിക്കല്ല; വെളിപ്പെടുത്തല്‍
 

click me!