പോയന്‍റ് പട്ടികയില്‍ ചെല്‍സി പതിനഞ്ചാം സ്ഥാനത്തും വോള്‍വ്‌സ് പതിനേഴാം സ്ഥാനത്തുമാണ്.
ലണ്ടൻ: പ്രീമിയർ ലീഗ് സീസണിൽ ആദ്യ ജയം ലക്ഷ്യമിട്ട് ചെൽസി ഇന്നിറങ്ങും. ലിവർപൂളിനും ഇന്ന് മത്സരമുണ്ട്. മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് സീസൺ തുടങ്ങിയ ചെൽസി ആദ്യ ജയം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ വോൾവ്സ് ആണ് എതിരാളികൾ. വൈകിട്ട് 6.30ന് വോൾവ്സിന്‍റെ മൈതാനത്താണ് മത്സരം. യുവേഫ കോൺഫറൻസ് ലീഗിലെ രണ്ടുഗോൾ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ചെൽസിയും പുതിയ കോച്ച് എൻസോ മരെസ്കയും.
സിറ്റിക്കെതിരെ കളിച്ച ടീമിൽ മാറ്റമുണ്ടാവുമെന്ന് ചെൽസി കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു. മരെസക നൽകുന്ന സൂചനയനുസരിച്ച് കോൾ പാൽമർ, ക്രിസ്റ്റഫർ എൻകുൻകു, പെഡ്രോ നെറ്റോ, നിക്കോളാസ് ജാക്സൺ എന്നിവർ മുൻനിരയിലെത്തും. ആദ്യ മത്സരത്തിൽ ആഴ്സണലിനോട് തോറ്റ വോൾവ്സും വിജയ വഴിയിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്. പോയന്‍റ് പട്ടികയില്‍ ചെല്‍സി പതിനഞ്ചാം സ്ഥാനത്തും വോള്‍വ്‌സ് പതിനേഴാം സ്ഥാനത്തുമാണ്.
undefined
തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിടുന്ന ലിവർപൂളിന്‍റെ എതിരാളികൾ ബ്രെന്‍റ്‌ഫോർഡ് ആണ്. ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടിൽ രാത്രി ഒൻപതിനാണ് കളി തുടങ്ങുക. ആദ്യ മത്സരത്തിൽ ഇപ്സിച്ച് ടൗണിനെ ജോട്ടയുടേയും സലായുടേയും ഗോളിന് വീഴ്ത്തിയ ലിവർപൂൾ പൂർണ ആത്മവിശ്വാസത്തിലാണ്. സ്വന്തം കാണികൾക്ക് മുന്നിലും ജയിച്ച് തുടങ്ങുകയാണ് ലിവർപൂൾ കോച്ച് ആർനെ സ്ലോട്ടിന്‍റെ ലക്ഷ്യം. പോയന്‍റ് പട്ടികയില്‍ നിലലില്‍ ആറാം സ്ഥാനത്തുള്ള ലിവർപൂളിന് ജയിച്ചാല്‍ നാലാം സ്ഥാനത്തേക്ക് കയറാനാവും.
സൗരവ് ഗാംഗുലിയല്ല; റിക്കി പോണ്ടിംഗിന് പകരം ഡൽഹി ക്യാപിറ്റൽസ് പരീശലകനായി എത്തുക യുവരാജ് സിംഗ് ?
മുഹമ്മദ് സലാ, ഡിയാസ്, ജോട്ട, സോബോസ്ലായ് എന്നിവരടങ്ങിയ മുന്നേറ്റനിരയെ പിടിച്ചുകെട്ടുകയാവും ബ്രെന്‍റ്ഫോർഡിന്‍റെ വെല്ലുവിളി. ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ട്ഗോളിന് തോൽപിച്ച ആത്മവിശ്വാസവുമായാണ് ബ്രെന്‍റ്ഫോർഡ് ഇറങ്ങുന്നത്. ന്യൂകാസിൽ യുണൈറ്റഡ് വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന കളിയിൽ ബോൺമൗത്തുമായി ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക