വാസ്ക്വസിനും ബാരെറ്റോക്കും പിന്നാല ഭൂട്ടാനീസ് റൊണാള്‍ഡോ ചെഞ്ചോയും ബ്ലാസ്റ്റേഴ്സ് വിട്ടു

By Gopalakrishnan C  |  First Published Jun 2, 2022, 7:54 PM IST

ഭൂട്ടാനീസ് റൊണാൾഡോ എന്ന പേരിൽ അറിയപ്പെടുന്ന ഇരുപത്തിയഞ്ചുകാരനായ ചെഞ്ചോ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് കുപ്പായത്തില്‍ 18 മത്സരങ്ങളില്‍ കളിച്ചെങ്കിലും ഗോളൊന്നും നേടാനായിരുന്നില്ല.


കൊച്ചി: ഐഎസ്എല്‍(ISL 2022-23) ഒമ്പതാം സീസണ് മുമ്പ് സൂപ്പര്‍ താരം ആല്‍വാരോ വാസ്ക്വസും യുവതാരം വിന്‍സി ബാരെറ്റോയും കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നാലെ മറ്റൊരു ബ്ലാസ്റ്റേഴ്സ് താരം കൂടി ക്ലബ്ബ് വിട്ടു. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഭൂട്ടാന്‍ താരം  ചെഞ്ചോ ഗ്യൽഷനെ ആണ് മഞ്ഞക്കുപ്പായം അഴിച്ചത്. ഏത് ക്ലബ്ബിലേക്കാണ് താരം പോവുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഭൂട്ടാനീസ് റൊണാൾഡോ എന്ന പേരിൽ അറിയപ്പെടുന്ന ഇരുപത്തിയഞ്ചുകാരനായ ചെഞ്ചോ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് കുപ്പായത്തില്‍ 18 മത്സരങ്ങളില്‍ കളിച്ചെങ്കിലും ഗോളൊന്നും നേടാനായിരുന്നില്ല. ഒരു അസിസ്റ്റ് മാത്രമാണ് മഞ്ഞക്കുപ്പായത്തില്‍ ചെഞ്ചോക്ക് നടത്താനായത്. ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരനായാണ് കോച്ച് ഇവാന്‍ വുകമനോവിച്ച് ചെഞ്ചോയെ കളത്തിലിറക്കിയത്.

Here's wishing the ever-smiling and industrious Bhutanese ace the best as he moves on 🤝🏼

Thank you for a great year together, 💛 pic.twitter.com/VoLlOZ4aYh

— K e r a l a B l a s t e r s F C (@KeralaBlasters)

Latest Videos

undefined

ഐഎസ്എല്ലില്‍ ചെഞ്ചോ മുമ്പ് ബെംഗളൂരു എഫ്‌സിയപുടെ താരമായിരുന്നു. ഐ ലീഗ് ടീമായ റൗണ്ട് ഗ്ലാസ് പഞ്ചാബില്‍ നിന്നാണ് കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. റൗണ്ട് ഗ്ലാസ് പഞ്ചാബിനായി ഐ ലീഗില്‍ 7 ഗോളുകള്‍ നേടിയ ചെഞ്ചോ ഒരു അസിസ്റ്റും നല്‍കി. ചെഞ്ചോയുമായി ഒരു വര്‍ഷ കരാറായിരുന്നു ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ ഏഷ്യൻ വിദേശ താരത്തിന്‍റെ ക്വാട്ടയിലാണ് ചെഞ്ചോയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

ബ്ലാസ്റ്റേഴ്സ് യുവതാരം ക്ലബ്ബ് വിട്ടു, ഇനി ചെന്നൈയിന്‍ ജേഴ്സിയില്‍

നേരത്തെ ആല്‍വാരോ വാസ്ക്വസും വിന്‍സി ബാരെറ്റോയും കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ആല്‍വാരോ വാസ്ക്വേസ് എഫ് സി ഗോവയിലേക്ക് പോയപ്പോള്‍ വിന്‍സി ബാരെറ്റോ ചെന്നൈയിന്‍ എഫ്‌സിയുമായാണ് രണ്ട് വര്‍ഷത്തെ കരാറിലെത്തിയത്. സീസണില്‍ ക്ലബ് കൈവിടുന്ന മൂന്നാമത്തെ താരമാണ് ചെഞ്ചോ.

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍, ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍ വീണ്ടും എടികെ

യുവതാരം വിന്‍സി ബാരെറ്റോയെ കൈയൊഴിഞ്ഞതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് (Karolys Skinkis) ഇന്നലെ മറുപടി നല്‍കിയിരുന്നു. എല്ലാ കളിക്കാരേയും നിലനിർത്താനാണ് ക്ലബ് ശ്രമിക്കുന്നതെന്നും കളിക്കാരുടെ ട്രാൻസ്ഫറുകളിൽ നിന്നും ലഭിക്കുന്ന തുക ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

click me!