സിദാനെ കൊണ്ടുവരാന്‍ ചെല്‍സി! ഇന്ന് ലിവര്‍പൂളിനെ നേരിടുക ഇടക്കാല പരിശീലകന് കീഴില്‍

By Web Team  |  First Published Apr 4, 2023, 5:56 PM IST

പുറത്താക്കപ്പെട്ട ഗ്രഹാം പോട്ടറിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി ചെല്‍സി. അഞ്ച് പരിശീലകരാണ് ചെല്‍സിയുടെ പരിഗണനയിലുള്ളത്. തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ പ്രീമിയര്‍ ലീഗിലെ ആദ്യപത്തില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് ചെല്‍സി കോച്ച് ഗ്രഹാം പോട്ടറെ പുറത്താക്കിയത്.


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന് ചെല്‍സി, ലിവര്‍പൂള്‍ സൂപ്പര്‍ പോരാട്ടം. ഇരുടീമുകളും വിജയവഴിയിലെത്താനാണ് ഇറങ്ങുന്നത്. പരിശീലകന്‍ ഗ്രഹാം പോട്ടറെ പുറത്താക്കിയതിനാല്‍ ഇടക്കാല പരിശീലകന്‍ ബ്രൂണോ സാള്‍ട്ടറായിരിക്കും ഇന്ന് ചെല്‍സി ടീമിനെ ഒരുക്കുക. ചെല്‍സി ലീഗില്‍ പതിനൊന്നാമതും ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തുമാണ്. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. മറ്റ് മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി, ആസ്റ്റന്‍ വില്ലയെയും നോട്ടിംങ്ഹാം ഫോറസ്റ്റ്, ലീഡ്‌സ് യുണൈറ്റഡിനെയും ബേണ്‍മൗത്ത് ബ്രൈറ്റനെയും നേരിടും. മൂന്ന് മത്സരങ്ങളും പന്ത്രണ്ടേകാലിനാണ് തുടങ്ങുക.

അതേസമയം, പുറത്താക്കപ്പെട്ട ഗ്രഹാം പോട്ടറിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി ചെല്‍സി. അഞ്ച് പരിശീലകരാണ് ചെല്‍സിയുടെ പരിഗണനയിലുള്ളത്. തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ പ്രീമിയര്‍ ലീഗിലെ ആദ്യപത്തില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് ചെല്‍സി കോച്ച് ഗ്രഹാം പോട്ടറെ പുറത്താക്കിയത്. ജനുവരിയിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ എന്‍സോ ഫെര്‍ണാണ്ടസടക്കമുള്ള താരങ്ങളെ സ്വന്തമാക്കിയിട്ടും പോട്ടര്‍ക്ക് ചെല്‍സിയെ രക്ഷിക്കാനായില്ല. ഇതോടെ ചെല്‍സി മാനേജ്‌മെന്റ് പോട്ടറെയും കൈവിട്ടു. ഈ സീസണിലെ ശേഷിച്ച മത്സരങ്ങള്‍ താല്‍ക്കാലിക കോച്ച് ബ്രൂണോ സാല്‍ട്ടന് കീഴിലായിരിക്കും ചെല്‍സി കളിക്കുക. ഇതോടൊപ്പം അടുത്ത സീസണിലേക്ക് സ്ഥിരം പരിശീലകനായുള്ള ശ്രമങ്ങലും ചെല്‍സി തുടങ്ങിക്കഴിഞ്ഞു. 

Latest Videos

undefined

ബയേണ്‍ മ്യൂണിക്ക് പുറത്താക്കിയ ജൂലിയന്‍ നഗെല്‍സ്മാനാണ് പരിഗണനാ പട്ടികയിലെ ഒന്നാമന്‍. ടോട്ടനത്തിന്റെയും ചെല്‍സിയുടെയും കോച്ചായിരുന്ന മൗറിസീയോ പൊച്ചെറ്റീനോ, ബാഴ്‌സലോണയുടെ മുന്‍കോച്ച് ലൂയിസ് എന്റീകെ, ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയുടെ ലൂയിസാനോ സ്പലേറ്റി, റയല്‍ മാഡ്രിഡിന്റെ മുന്‍കോച്ച് സിനദിന്‍ സിദാന്‍ എന്നിവരാണ് ചെല്‍സി പരിഗണിക്കുന്ന മറ്റ് പരിശീലകര്‍. സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍മാരായ ലോറന്‍സ് സ്റ്റുവര്‍ട്ടും പോള്‍ വിന്‍സ്റ്റാന്‍ലിയും പരിശീലകരുമായി വിശദമായ അഭിമുഖം നടത്തിയതിന് ശേഷം മാത്രമേ പുതിയ കോച്ചിനെ നിയമിക്കൂ. വരും ദിവസങ്ങളില്‍ തന്നെ പരിശീലകരുമായുള്ള അഭിമുഖം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തിയെട്ട് കളി പിന്നിടുന്‌പോള്‍ 38 പോയിന്റുമായി ലീഗില്‍ പതിനൊന്നാം സ്ഥാനത്താണ് ചെല്‍സി.

ഖബ്ര ബ്ലാസ്റ്റേഴ്‌സില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ട്; മഞ്ഞപ്പടയിലെ കൊഴിഞ്ഞുപോക്കിന്‍റെ തുടക്കമോ?

click me!