ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍, പി എസ് ജിക്ക് ഇന്ന് ജീവന്‍മരണപ്പോരാട്ടം

By Web Team  |  First Published Mar 8, 2023, 9:16 AM IST

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങളാണുള്ളത്. രണ്ടാംപാദ പ്രീക്വാർട്ടറിൽ പിഎസ്‌ജി, ബയേൺ മ്യൂണിക്കിനെയും ടോട്ടനം, എസി മിലാനെയും നേരിടും. പാരീസിൽ വഴങ്ങിയ ഒറ്റഗോൾ കടവുമായാണ് പി എസ് ജി, ബയേൺ മ്യൂണിക്കിന്‍റെ മൈതാനത്ത് ഇറങ്ങുന്നത്.


ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് ചെൽസി ക്വാർട്ടറിൽ കടന്നു. രണ്ടാം പാദ പ്രീ ക്വാർട്ടറിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. 43ാം മിനുട്ടിൽ റഹീം സ്റ്റെർലിങ്ങും, 53ാം മിനുട്ടിൽ കായ് ഹാവെർട്സുമാണ് ചെൽസിക്ക് വേണ്ടി ഗോളടിച്ചത്. ആദ്യപാദ പ്രീ ക്വാർട്ടറിൽ ഡോർട്ട്മുണ്ട് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. രണ്ട് പാദങ്ങളിലുമായി 2-1ന് ജയിച്ചാണ് ചെൽസിയുടെ മുന്നേറ്റം.

മറ്റൊരു മത്സരത്തിൽ ക്ലബ്ബ് ബ്രൂഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൻഫികയും അവസാന എട്ടിൽ ഇടംപിടിച്ചു.ഗോൺസാലോ റാമോസ് ഇരട്ടഗോൾ നേടി. റാഫ സിൽവ, യാവോ മരിയോ,ഡേവിഡ് നെവസ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ആദ്യപാദത്തിലും ജയിച്ച ബെൻഫിക്ക അഗ്രിഗേറ്റ് സ്കോറിൽ 7-1നാണ് ക്ലബ്ബ് ബ്രൂഗിനെ മറികടന്നത്.

Latest Videos

undefined

പി എസ് ജിക്ക് ജീവന്‍മരണപ്പോരാട്ടം

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങളാണുള്ളത്. രണ്ടാംപാദ പ്രീക്വാർട്ടറിൽ പിഎസ്‌ജി, ബയേൺ മ്യൂണിക്കിനെയും ടോട്ടനം, എസി മിലാനെയും നേരിടും. പാരീസിൽ വഴങ്ങിയ ഒറ്റഗോൾ കടവുമായാണ് പി എസ് ജി, ബയേൺ മ്യൂണിക്കിന്‍റെ മൈതാനത്ത് ഇറങ്ങുന്നത്. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം സഫലമാവണമെങ്കിൽ ബയേണിനെതിരെ ഇതുവരെയുള്ള കളി മതിയാവില്ല പി എസ് ജിക്ക്.

സ്വന്തംകാണികളുടെ പിന്തുണയോടെ ഇറങ്ങുന്ന ബയേണിന് ക്വാർട്ടർ ഉറപ്പിക്കാൻ സമനില ധാരാളം. പരിക്കേറ്റ് പുറത്തായ നെയ്മാർ ഇല്ലാതെയാവും പിഎസ്‌ജി ഇറങ്ങുക. ലിയോണൽ മെസി, കിലിയൻ എംബാപ്പേ ജോഡിയിലയാണ് പ്രതീക്ഷയത്രയും. പാരീസിലെ തോൽവിക്ക് മ്യൂണിക്കിൽ മറുപടി നൽകുമെന്ന് എംബാപ്പേ ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പി എസ് ജിയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരൻ എന്ന തലയെടുപ്പോടെയാണ് എംബാപ്പേ അലയൻസ് അറീനയിലെത്തുന്നത്.

ഗോബാക്ക് വിളികള്‍ക്കിടെ ഗോള്‍; വാമൂടാന്‍ മുംബൈ ആരാധകരോട് പറഞ്ഞ് ഛേത്രി- വീഡിയോ

പരിക്കേറ്റ ക്യാപ്റ്റൻ മാർക്വീഞ്ഞോസ് പി എസ് ജി നിരയിൽ ഉണ്ടാവുമോയെന്ന് ഉറപ്പില്ല. നോയർ, പാവാദ്, ഹെർ‍ണാണ്ടസ് എന്നിവർ ഇല്ലെങ്കിലും ബയേൺ നിര സുശക്തമാണ്. മുസ്യാലയും ചൗപോമോട്ടിംഗും മുള്ളറും മുന്നേറ്റനിരയിലെത്തുന്പോൾ കളിനിയന്ത്രിക്കാൻ കോമാനും കിമ്മിച്ചും ഗോരെസ്കയുമുണ്ട്.

ഹോം ഗ്രൗണ്ടിൽ നേടിയ ഒരുഗോൾ ലീഡുമായാണ് എ സി മിലാൻ രണ്ടാംപാദത്തിന് ടോട്ടനത്തിന്റെ മൈതാനത്ത് എത്തുന്നത്. ബ്രാഹിം ഡിയാസിന്റെ ഗോളിനാണ് മിലാൻ മുന്നിലെത്തിയത്. ഹ്യൂഗോ ലോറിസ്, ബെന്റാൻകൂർ എന്നിവരുടെ അഭാവം ടോട്ടനത്തിന് തിരിച്ചടിയാവും. ഹാരി കെയ്ൻ, സോൻ ഹ്യൂംഗ് മിൻ ജോഡിയിലാണ് ടോട്ടനത്തിന്റെ പ്രതീക്ഷ. രണ്ട് കളിയും തുടങ്ങുക രാത്രി ഒന്നരയ്ക്ക്.

click me!