റഫീഞ്ഞയുടെ ഹാട്രിക് മികവിലായിരുന്നു ബാഴ്സയുടെ മിന്നും ജയം.
ബാഴ്സലോണ: ചാംപ്യന്‍സ് ലീഗില്‍ ബയേൺ മ്യൂണിക്കിനോട് മധുര പ്രതികാരവുമായി ബാഴ്സലോണ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സ ബയേണിനെ തകര്‍ത്തത്. റഫീഞ്ഞയുടെ ഹാട്രിക് മികവിലായിരുന്നു ബാഴ്സയുടെ മിന്നും ജയം. ആദ്യ മിനിറ്റില്‍ തന്നെ റഫീഞ്ഞയിലൂടെ ബാഴ്സ മുന്നിലെത്തി.18-ാം മിനുട്ടിൽ ഹാരി കെയ്നിലൂടെ ബയേൺ ഒപ്പമെത്തി. പിന്നീട് 36-ാം മിനിറ്റില്‍ ലെവൻഡോസ്കി ബാഴ്സയ്ക്ക് ലീഡ് നല്‍കി.45,56 മിനിറ്റുകളില്‍ സ്കോര്‍ ചെയ്ത് റഫീഞ്ഞ ഹാട്രിക്കും ബാഴ്സയ്ക്ക് വന്‍ ജയവും ഉറപ്പിച്ചു.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, സ്പാര്‍ട്ട പ്രാഗിനെ ഗോള്‍മഴയില്‍ മുക്കി എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു സിറ്റിയുടെ സൂപ്പര്‍ ജയം.സിറ്റിക്കായി സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് ഡബിള്‍ നേടി മൂന്നാം മിനിറ്റില്‍ ഫില്‍ ഫോഡനാണ് സിറ്റിക്കായി ഗോളടി തുടങ്ങിയത്.രണ്ടാം പകുതിയിലാണ് സിറ്റി ടോപ് ഗിയറിലായത്. 58,68 മിനിറ്റുകളില്‍ ഹാളണ്ട് സ്കോര്‍ ചെയ്തു.പിന്നീട് 64,88 മിനിറ്റുകളിലായി സിറ്റി ഗോളടി പൂര്‍ത്തിയാക്കി.
undefined
ചാംപ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ആര്‍ബി ലെപ്സിഗിനെ എതിരില്ലാത്ത ലിവര്‍പൂള്‍ ഒരു ഗോളിന് തോല്‍പിച്ചു. ഇരുപത്തിയേഴാം മിനിറ്റില്‍ ഡാനിയേല്‍ ന്യൂനസാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് 9 പോയിന്‍റുകളുമായി ഗ്രൂപ്പില്‍ മുന്നിലാണ് ലിവര്‍പൂള്‍.
മറ്റൊരു പോരാട്ടത്തില്‍ അത്‍ലറ്റിക്കോ മഡ്രിഡിനെ ലില്ലെ അട്ടിമറിച്ചു.കഴിഞ്ഞ മത്സരത്തില്‍ റയല്‍ മഡ്രിഡിനെ തോല്‍പിച്ചതിന്‍റെ ആവേശത്തിലെത്തിയ ലില്ലെ അത്‍ലറ്റിക്കോയെ ഒന്നിനെതിരെമൂന്ന് ഗോളിന് തോല്‍പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ലില്ലെയുടെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേടിയ ജോനാഥന്‍ ഡേവിഡാണ് ലില്ലെയ്ക്കായി തിളങ്ങിയത്. 74,89 മിനിറ്റുകളിലായിരുന്നു ജോനാഥന്‍റെ സ്കോറിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക