കാസമിറോയും ഇടപ്പെട്ടു! നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന് സൂചന; വിടാതെ ന്യൂകാസില്‍

By Web Team  |  First Published May 23, 2023, 9:38 AM IST

അടുത്ത ചാംപ്യന്‍സ് ലീഗിന് യുണൈറ്റഡ് യോഗ്യത ഉറപ്പാക്കിയാല്‍ ടീം ശക്തിപ്പെടുത്താന്‍ കോച്ച് എറിക് ടെന്‍ഹാഗിന് ഇത്തവണ 500 ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍ നടത്താനുള്ള അനുമതി ക്ലബ്ബ് മാനേജ്‌മെന്റ് നല്‍കിയേക്കുമെന്നാണ് സൂചന.


പാരീസ്: പിഎസ്ജി സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്ത്. അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ലോണിലെങ്കിലും ടീമിലെത്തിക്കാനാണ് നീക്കം. പിഎസ്ജി താരത്തെ വില്‍ക്കില്ലെങ്കില്‍ ശമ്പളം പൂര്‍ണമായും ഏറ്റെടുത്ത് ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലെത്തിക്കാമെന്നും യുണൈറ്റഡ് ആലോചിക്കുന്നു. 

അടുത്ത ചാംപ്യന്‍സ് ലീഗിന് യുണൈറ്റഡ് യോഗ്യത ഉറപ്പാക്കിയാല്‍ ടീം ശക്തിപ്പെടുത്താന്‍ കോച്ച് എറിക് ടെന്‍ഹാഗിന് ഇത്തവണ 500 ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍ നടത്താനുള്ള അനുമതി ക്ലബ്ബ് മാനേജ്‌മെന്റ് നല്‍കിയേക്കുമെന്നാണ് സൂചന. യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം കാസിമിറോയും നെയ്മറുമായി ചര്‍ച്ച നടത്തും.

Latest Videos

undefined

നേരത്തെ ചെല്‍സിയും ന്യുകാസില്‍ യുണൈറ്റഡും നെയ്മാറിനെ സ്വന്തമാക്കാന്‍ നീക്കം തുടങ്ങിയിരുന്നു. 2017 മുതല്‍ പിഎസ്ജി താരമായ നെയ്മാര്‍, കിലിയന്‍ എംബപ്പെയുമായി അസ്വാരസ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് നെയ്മര്‍ ടീം വിടാന്‍ ആലോചിക്കുന്നത്. ലിയോണല്‍ മെസിയും സീസണില്‍ പിഎസ്ജി വിടുമെന്നുറപ്പാണ്.

ന്യൂകാസില്‍ ചാംപ്യന്‍സ് ലീഗിന്

ന്യുകാസില്‍ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗിലേക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ആദ്യനാലിലെ സ്ഥാനം ഉറപ്പിച്ചതോടെയാണ് ചാംപ്യന്‍സ് ലീഗിന് യോഗ്യതനേടിയത്. 37 കളിയില്‍ 70 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് ന്യുകാസില്‍. ഒരു കളി കുറച്ചുകളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 69 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.

ബാഴ്‌സ ഇന്നിറങ്ങും

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ചാംപ്യന്മാരായ ബാഴ്‌സലോണ ഇന്ന് മുപ്പത്തിയാറാം റൗണ്ട് മത്സരത്തിനിറങ്ങുന്നു. രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന കളിയില്‍ റയല്‍ വയോഡോളിഡാണ് എതിരാളി. ലാ ലിഗ കിരീടം നേരത്തെ ഉറപ്പിച്ച ബാഴ്‌സ സീസണില്‍ അധികം അവസരം കിട്ടാത്ത താരങ്ങളെ ഇറക്കിയായിരിക്കും ഇന്ന് കളിക്കുക.

click me!