അവരുടെ കളി കണ്ടിട്ടില്ല, അഭിപ്രായം പറയുന്ന് ശരിയല്ല! ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് കാസമിറോ

By Web Team  |  First Published Jul 15, 2023, 12:05 PM IST

തന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് കാസമിറോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ ജൂനിയര്‍, ലിയോണല്‍ മെസി എന്നിവരുടെ പേരുകലാണ് കാസമിറോ പറയുന്നത്.


മാഞ്ചസ്റ്റര്‍: തന്റെ തലമുറയിലെ എറ്റവും മികച്ച മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് ബ്രസീലിയന്‍ താരം കാസമിറോ. കളികണ്ടിട്ടില്ലാത്ത മുന്‍താരങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കാസമിറോ പറയുന്നു. ബ്രസീലിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മധ്യനിരയിലെ നെടുന്തൂണാണ് കാസമിറോ. നിലവില്‍ ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍. റയല്‍ മാഡ്രിഡില്‍ നിന്ന് കാസമിറോ എത്തിയതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിയില്‍ വന്ന മാറ്റംമാത്രം മതി ബ്രസീലിയന്‍ താരത്തിന്റെ മാറ്ററിയാന്‍.

ഇപ്പോഴിതാ തന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് കാസമിറോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ ജൂനിയര്‍, ലിയോണല്‍ മെസി എന്നിവരുടെ പേരുകലാണ് കാസമിറോ പറയുന്നത്. റയല്‍ മാഡ്രിഡിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും കാസിമിറോയുടെ സഹതാരമായിരുന്നു റൊണാള്‍ഡോ. ബ്രസീല്‍ ദേശീയ ടീമിലെ സഹതാരങ്ങളാണ് നെയ്മറും കാസിമിറോയും. സ്പാനിഷ് ലീഗിലും അന്താരാഷ്ട്ര ഫുട്‌ബോളിലും തന്റെ ഏറ്റവും വലിയ പ്രതിയോഗിയായ മെസിയേയും  കാസിമിറോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

Latest Videos

undefined

മറഡോണയും പെലെയുമടക്കമുള്ള ഇതിഹാസതാരങ്ങളുടെ കളി നേരില്‍ കാണാത്തതിതാല്‍ താരതമ്യം അനുചിതമെന്നും മെസി, നെയ്മര്‍, റൊണാള്‍ഡോ എന്നിവരാണ് തന്നെ ഏറ്റവും കൂടുതല്‍ ആനന്ദിപ്പിച്ചിട്ടുള്ളതെന്നും കാസമിറോ. അര്‍ജന്റീന ചാംപ്യന്മാരായ ഖത്തര്‍ ലോകകപ്പ് ഫൈനല്‍ താന്‍ കണ്ടിട്ടില്ലെന്ന് അടുത്തിടെ കാസമിറോ വ്യക്തമാക്കിയിരുന്നു. 

ബ്രസീലിയന്‍ താരം പറഞ്ഞതിങ്ങനെ... ''അര്‍ജന്റീന ചാംപ്യന്‍മാരായ ഖത്തര്‍ ലോകകപ്പ് ഫൈനല്‍ താന്‍ കണ്ടിട്ടില്ല. ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായത് വലിയ ആഘാതമായിരുന്നു. ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഒരുമാസത്തോളം ഫുട്ബോളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഈ സമയങ്ങളില്‍ ടിവി ഓണ്‍ ചെയ്തില്ല. അത്രത്തോളം വേദനിപ്പിക്കുന്നതായിരുന്നു ലോകകപ്പിലെ തോല്‍വി. ലോകകപ്പ് നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സുഹൃത്ത് ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ പിന്നീട് അഭിനന്ദിച്ചു. സഹതാരത്തിന്റെ നേട്ടത്തില്‍ സന്തോഷമുണ്ട്. അവനത് അര്‍ഹിക്കുന്നു.'' കാസെമിറോ പറഞ്ഞു.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം സഞ്ജു സാംസണിനുള്ള സൂചന! ഏകദിന ലോകകപ്പില്‍ സ്ഥാനമുറപ്പ്

click me!