കോപ്പയില്‍ കനേഡിയന്‍ വിപ്ലവം, ആദ്യ ടൂര്‍ണമെന്‍റില്‍ തന്നെ സെമിയില്‍; അര്‍ജന്‍റീനയ്ക്ക് എതിരാളി

By Web TeamFirst Published Jul 6, 2024, 9:55 AM IST
Highlights

ആവേശം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട ക്വാര്‍ട്ടര്‍ മത്സരത്തിനൊടുവിലാണ് വെനസ്വേലയെ തോല്‍പിച്ച് കാനഡ കോപ്പ അമേരിക്കയുടെ സെമിയിലേക്ക് കുതിച്ചത്

ടെക്‌സസ്: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമെഴുതി കാനഡ. കോപ്പയില്‍ ആദ്യമായി മത്സരിക്കുന്ന കാനഡ കന്നി വരവില്‍ തന്നെ സെമി ഫൈനലിന് യോഗ്യത നേടി. ക്വാര്‍ട്ടറില്‍ വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് കാനഡയുടെ കുതിപ്പ്. സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാണ് കാനഡയുടെ എതിരാളികള്‍. 

ആവേശം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട ക്വാര്‍ട്ടര്‍ മത്സരത്തിനൊടുവിലാണ് വെനസ്വേലയെ തോല്‍പിച്ച് കാനഡ കോപ്പ അമേരിക്കയുടെ സെമിയിലേക്ക് കുതിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചു. പതിമൂന്നാം മിനിറ്റില്‍ ജേക്കബ് ശെഫല്‍ബര്‍ഗിലൂടെ കാനഡയാണ് ആദ്യം സ്കോര്‍ ചെയ്തത്. അറപത്തിനാലാം മിനിറ്റില്‍ ജോസ് സലമോണ്‍ റോണ്ടന്‍ വെനസ്വേലയ്ക്കായി മടക്കി. 90 മിനുറ്റുകളില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 

Latest Videos

ഷൂട്ടൗട്ടില്‍ കാനഡ 4-3ന്‍റെ ജയമാണ് വെനസ്വേലക്കെതിരെ സ്വന്തമാക്കിയത്. വെനസ്വേലയുടെ യാംഗല്‍ ഹെറേര, ജെഫേഴ്‌സന്‍ സവാറിയോ, വില്‍കര്‍ ഏയ്ഞ്ചല്‍ എന്നിവരുടെ കിക്കുകള്‍ പാഴായപ്പോള്‍ ജോണ്ടര്‍ കാഡിസ്, തോമസ് റിന്‍കോണ്‍, സോളമന്‍ റോണ്ടന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. അതേസമയം കാനഡയില്‍ സൂപ്പര്‍ താരം അല്‍ഫോന്‍സോ ഡേവീസും ഇസ്‌മായില്‍ കോനെയും മോയ്‌സ് ബോംബിറ്റോയും ജൊനാഥന്‍ ഡേവിഡും വലകുലുക്കി. സ്റ്റീഫന്‍ എസ്‌സ്താക്യൂ, ലിയാം മില്ലര്‍ എന്നിവരുടെ ഷോട്ടുകളാണ് പാഴായത്. സെമിയില്‍ കരുത്തരായ അര്‍ജന്‍റീനയാണ് കാനഡയുടെ എതിരാളികള്‍ 

Read more: രക്ഷകനായി വീണ്ടും എമിലിയാനോ, പെനൽറ്റി നഷ്ടമാക്കി മെസി; ഇക്വഡോറിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി അർജന്‍റീന കോപ്പ സെമിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!