ടിവി തുറന്നില്ല, അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടം കണ്ടില്ല; ഖത്തറിലേറ്റ ആഘാതത്തെ കുറിച്ച് കാസെമിറോ

By Web Team  |  First Published Jul 11, 2023, 7:51 PM IST

അര്‍ജന്റൈന്‍ താരവും മാഞ്ചസ്റ്ററില്‍ സഹതാരവുമായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ കുറിച്ചും കാസെമിറോ സംസാരിക്കുന്നുണ്ട്.


റിയോ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെയാണ് ബ്രസീല്‍ പുറത്തായത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കാനായിരുന്നു ബ്രസീലിന്റെ വിധി. വന്‍ പ്രതീക്ഷയോടെ എത്തിയ ടീമായിരുന്നു ബ്രസീല്‍. എന്നാല്‍ ആരാധകര്‍ക്ക് നിരാശരാവേണ്ടി വന്നു. ഇപ്പോള്‍ ലോകകപ്പ് തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ബ്രസീലിന്റെ മധ്യനിര താരം കാസെമിറോ. തോല്‍വി വലിയ ആഘാതമുണ്ടാക്കിയെന്നാാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിര താരം കൂടിയായ കാസെമിറോ പറയുന്നത്.

അര്‍ജന്റൈന്‍ താരവും മാഞ്ചസ്റ്ററില്‍ സഹതാരവുമായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ കുറിച്ചും കാസെമിറോ സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''അര്‍ജന്റീന ചാംപ്യന്‍മാരായ ഖത്തര്‍ ലോകകപ്പ് ഫൈനല്‍ താന്‍ കണ്ടിട്ടില്ല. ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായത് വലിയ ആഘാതമായിരുന്നു. ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഒരുമാസത്തോളം ഫുട്‌ബോളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഈ സമയങ്ങളില്‍ ടിവി ഓണ്‍ ചെയ്തില്ല. അത്രത്തോളം വേദനിപ്പിക്കുന്നതായിരുന്നു ലോകകപ്പിലെ തോല്‍വി. ലോകകപ്പ് നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സുഹൃത്ത് ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ പിന്നീട് അഭിനന്ദിച്ചു. സഹതാരത്തിന്റെ നേട്ടത്തില്‍ സന്തോഷമുണ്ട്. അവനത് അര്‍ഹിക്കുന്നു.'' കാസെമിറോ പറഞ്ഞു.

Latest Videos

undefined

അടുത്ത ലോകകപ്പിന് മുന്നോടിയായി ഇപ്പോള്‍ തന്നെ ഒരുക്കം തുടങ്ങിയിട്ടുണ്ട് ബ്രസീല്‍. വിഖ്യാത ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടി വരവാണ് എടുത്തുപറയേണ്ടത്. അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുന്നോടിയായിട്ടാകും നിലവില്‍ റയല്‍ മാഡ്രിഡ് പരിശീലകനായ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കുക. 2024വരെ ആഞ്ചലോട്ടിക്ക് റയലുമായി കരാറുണ്ട്. ആഞ്ചലോട്ടിയെ പരിശീലകനായി നിയമിക്കുന്ന കാര്യം ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം ജൂണിലെ ആഞ്ചലോട്ടി ചുമതലയേല്‍ക്കു എന്നതിനാല്‍ അതുവരെ ഫെര്‍ണാണ്ടോ ഡിനിസിനെ ബ്രസീല്‍ ടീമിന്റെ ഇടക്കാല പരീശിലകനായി നിയമിച്ചിട്ടുണ്ട്.

ഇഷാനും യശസ്വിക്കും അരങ്ങേറ്റം, മുകേഷിന് പകരം ഉനദ്ഘട്ട്, വിന്‍ഡീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം

click me!