പരിക്കും ഫോമില്ലായ്മയും, ചെല്‍സിക്ക് നെയ്മറെ വേണ്ട! ഉടമ ടോഡ് ബോഹ്‌ലിക്കും താല്‍പര്യമില്ല

By Web Team  |  First Published Jul 4, 2023, 1:12 PM IST

പ്രമുഖ താരങ്ങളെല്ലാം ടീമിന് പുറത്തേക്ക്. അര്‍ജന്റൈന്‍ പരിശീലകന്‍ മൗറീസ്യോ പൊച്ചെട്ടീനോയെ നേരത്തെ തന്നെ ടീമിലെത്തിച്ച് ക്ലബ്ബിനെ ഉടച്ചുവാര്‍ക്കാനുള്ള ഒരുക്കത്തിലാണ് ചെല്‍സി. ഈ സാഹചര്യത്തിലാണ് നെയ്മര്‍ ജൂനിയര്‍ ചെല്‍സിയിലെത്തുമോയെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.


ലണ്ടന്‍: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ നിന്ന് ചെല്‍സി പിന്നോട്ട് പോയേക്കും. പരിക്കും ഫോമില്ലായ്മയും കാരണം ഉടമ ടോഡ് ബോഹ്‌ലിക്കും കരാറിനോട് താല്‍പര്യമില്ലെന്നാണ് സൂചന. ഉടച്ചുവാര്‍ത്തിറങ്ങുന്ന പുത്തന്‍ സംഘമാകും അടുത്ത സീസണില്‍ ചെല്‍സി. കഴിഞ്ഞ സീസണില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ചെല്‍സി കളിയവസാനിപ്പിച്ചത്. പല പരിശീലകരെ മാറിമാറി പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. ഇത്തവണ ചാംപ്യന്‍സ് ലീഗിനും യോഗ്യത ലഭിച്ചില്ല.

പ്രമുഖ താരങ്ങളെല്ലാം ടീമിന് പുറത്തേക്ക്. അര്‍ജന്റൈന്‍ പരിശീലകന്‍ മൗറീസ്യോ പൊച്ചെട്ടീനോയെ നേരത്തെ തന്നെ ടീമിലെത്തിച്ച് ക്ലബ്ബിനെ ഉടച്ചുവാര്‍ക്കാനുള്ള ഒരുക്കത്തിലാണ് ചെല്‍സി. ഈ സാഹചര്യത്തിലാണ് നെയ്മര്‍ ജൂനിയര്‍ ചെല്‍സിയിലെത്തുമോയെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. ടോഡ് ബോഹ്‌ലി ചെല്‍സി ഉടമയായ ശേഷം നെയ്മാറിനെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പിഎസ്ജിയില്‍ താരം അസംതൃപ്തിയിലുമാണ്. എന്നാല്‍ വന്‍തുക മുടക്കി നെയ്മറിനെ പ്രീമിയര്‍ ലീഗിലേക്ക് കൊണ്ടുവരില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

Latest Videos

undefined

രണ്ട് വര്‍ഷം കൂടി നെയ്മാറിന് പിഎസ്ജിയുമായി കരാറുണ്ട്. 31കാരനായ നെയ്മറിന് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് ചെല്‍സി മാനേജ്‌മെന്റിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. 6 സീസണ്‍ കളിച്ചിട്ടും പിഎസ്ജിയില്‍ നെയ്മാറിന് വന്‍ നേട്ടത്തിലെത്താനായില്ല. പകുതിയിലേറെ മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായി. ട്രാന്‍സ്ഫര്‍ വിപണിയിലെ നിലവിലെ നീക്കങ്ങള്‍ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമലംഘനം ഇല്ലാതെ പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ചെല്‍സിയുടെ ശ്രമം.

മെസി പോയതോടെ നഷ്ടം ഫ്രഞ്ച് ലീഗിനും! റാങ്കിംഗില്‍ ഇടിവ്; പ്രീമിയര്‍ ലീഗ് ഒന്നാമത്, സീരി എയ്ക്കും നേട്ടം

6254 കോടിയുടെ ബജറ്റാണ് പുതിയ താരങ്ങളെ സ്വന്തമാക്കാന്‍ ഇത്തവണ ചെല്‍സി മാനേജ്‌മെന്റ് പൊച്ചെട്ടീനോയ്ക്ക് മുന്നില്‍ വയ്ക്കുന്നത്. മേസണ്‍ മൗണ്ട്, കായ് ഹാവെര്‍ട്‌സ്, എഡ്വാര്‍ഡ് മെന്‍ഡി, എന്‍ഗോളോ കാന്റെ, തുടങ്ങി കഴിഞ്ഞ സീസണ്‍ വരെ കണ്ട പ്രമുഖര്‍ ഉണ്ടാകില്ലെങ്കിലും കരുത്തുറ്റനിരയുമായാകും ചെല്‍സി അടുത്ത സീസണില്‍ ഇറങ്ങുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!