ലോകപ്പ് യോഗ്യതയില്‍ ബ്രസീലിന് നിറം മങ്ങിയ ജയം! ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ഇറ്റലി

By Web TeamFirst Published Sep 7, 2024, 10:28 AM IST
Highlights

51-ാം മിനിറ്റില്‍ ഡേവിഡെ ഫ്രറ്റേസി ഇറ്റലിക്ക് ലീഡ് സമ്മാനിച്ചു.

പാരീസ്: യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ വീഴ്ത്തി ഇറ്റലി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറ്റലിയുടെ ജയം. പാരിസില്‍ 70 വര്‍ഷത്തിനിടെ ഇറ്റലിയുടെ ആദ്യ ജയമാണിത്. കളി തുടങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ ഫ്രാന്‍സ് ഗോള്‍വല കുലുക്കി. ബ്രാഡ്‌ലി ബാര്‍ക്കോളയാണ് ആദ്യ മിനിറ്റില്‍ ഗോള്‍ നേടിയത്. മുപ്പതാം മിനിറ്റില്‍ ഇറ്റലിയുടെ തിരിച്ചടി. ഫെഡറിക്കോ ഡി മാര്‍ക്കോയാണ് ഇറ്റലിയെ ആദ്യപാതിയില്‍ ഒപ്പമെത്തിച്ചത്. ആദ്യ പകുതി 1-1ല്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഇറ്റലി വര്‍ധിത വീര്യത്തോടെ മത്സരം കയ്യിലൊതുക്കുന്നതാണ് കണ്ടത്. 

51-ാം മിനിറ്റില്‍ ഡേവിഡെ ഫ്രറ്റേസി ഇറ്റലിക്ക് ലീഡ് സമ്മാനിച്ചു. 74-ാം മിനിറ്റില്‍ വിജയമുറപ്പിച്ച മൂന്നാം ഗോളും പിറന്നു. ചരിത്രം തിരുത്തി ഇറ്റലിയുടെ മധുരപ്രതികാരം. 70 വര്‍ഷത്തിന് ശേഷം പാരിസില്‍ ഫ്രാന്‍സിനെതിരെ നേടുന്ന ആദ്യജയം. മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഒന്നിനെതിരെ മൂന്ന് ഗോളിന് ഇസ്രയേലിനെ തോല്‍പിച്ചു. ക്യാപ്റ്റന്‍ ഡിബ്രുയ്‌നി ഇരട്ട ഗോള്‍ നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആധികാരിക ജയം.

Latest Videos

ബാസിത്തിന് ഫിഫ്റ്റി, വിജയവഴിയില്‍ ട്രിവാന്‍ഡ്രം റോയല്‍സ്! ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ അഞ്ച് വിക്കറ്റ് ജയം

അതേസമയം, ലോകകപ്പ് യോഗ്യതയില്‍ ബ്രസീല്‍ ഇക്വഡോറിനെ തോല്‍പ്പിച്ചു. 30-ാം മിനിറ്റില്‍ റോഡ്രിഗോ നേടിയ ഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്. ജയത്തോടെ ബ്രസീല്‍ നാലാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തില്‍ പരാഗ്വെയാണ് ബ്രീസിലിന്റെ എതിരാളി. 

click me!