വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് റിപ്പോര്‍ട്ട് ചെയ്ത് ബിബിസി മാധ്യമപ്രവര്‍ത്തക; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Nov 22, 2022, 12:07 PM IST

 ഫിഫ നിലപാട് കടുപ്പിച്ചതോടെ വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് യൂറോപ്യന്‍ ടീമുകള്‍ പിന്മാറിയിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്ക് അപ്പോള്‍ തന്നെ മഞ്ഞ കാര്‍ഡ് നല്‍കുമെന്നായിരുന്നു ഫിഫയുടെ പ്രഖ്യാപനം.


ദോഹ: ലോകകപ്പില്‍ വണ്‍ ലവ് ആം ബാന്‍ഡ് ക്യാമ്പയിന്‍ സംബന്ധിച്ച വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.  ഫിഫ നിലപാട് കടുപ്പിച്ചതോടെ വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് യൂറോപ്യന്‍ ടീമുകള്‍ പിന്മാറിയിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്ക് അപ്പോള്‍ തന്നെ മഞ്ഞ കാര്‍ഡ് നല്‍കുമെന്നായിരുന്നു ഫിഫയുടെ പ്രഖ്യാപനം.

പിന്നാലെയാണ് യൂറോപ്യന്‍ ടീമുകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. ഇന്നലെ ഇംഗ്ലണ്ടും വെയ്ല്‍സുമെല്ലാം കളത്തില്‍ ഇറങ്ങിയത് വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കാതെയാണ്. എന്നാല്‍, വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച ഒരാള്‍ ഇന്നലെ ഇംഗ്ലണ്ടിന്‍റെ മത്സരത്തില്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ബിബിസിയിലെ മാധ്യമ പ്രവര്‍ത്തക അലക്സ് സ്കോട്ട് ആണ് വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

Latest Videos

സ്റ്റേഡിയത്തില്‍ വണ്‍ ലവ് ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന അലക്സ് സ്കോട്ടിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. അതേസമയം, ലോകകപ്പില്‍ ഉപയോഗിക്കുന്ന എവേ കിറ്റില്‍ നിന്ന് 'ലവ്' എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ബെല്‍ജിയം ദേശീയ ടീമിനോട് ഫിഫ ആവശ്യപ്പെട്ടു. ബെല്‍ജിയം ടീമിന്‍റെ എവേ കിറ്റിന്‍റെ കോളറിലാണ് 'ലവ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, 'വണ്‍ ലവ്' ക്യാമ്പയിനുമായി ഈ കിറ്റിന് ഒരു ബന്ധവും ഇല്ലായിരുന്നു.

'ടുമാറോലാൻഡ്' എന്ന സംഗീതോത്സവവുമായി സഹകരിച്ചായിരുന്നു ഈ കിറ്റ് പുറത്തിറക്കിയത്. എന്നാല്‍, ‘ലവ്’ എന്ന വാക്ക് നീക്കം ചെയ്താൽ മാത്രമേ ജേഴ്‌സി ധരിക്കാൻ അനുവദിക്കൂവെന്ന് ഫിഫ ബെൽജിയം ഫുട്ബോള്‍ അസോസിയേഷന് അന്ത്യശാസനം നല്‍കുകയായിരുന്നു. കടുത്ത നിരാശയുണ്ടെന്നാണ് ഫിഫയുടെ നിലപാടിനോട് ബെല്‍ജിയം പ്രതികരിച്ചിട്ടുള്ളത്. ഫിഫയുടെ ആവശ്യങ്ങൾ ബെല്‍ജിയം അംഗീകരിച്ചാൽ ഇനി കിറ്റ് നിർമ്മാതാക്കളായ അഡിഡാസിൽ നിന്ന് പുതിയ ഷർട്ടുകൾ ഉണ്ടാക്കി ഖത്തറിലേക്ക് അയക്കേണ്ടി വരും.

കിറ്റിന്‍റെ കോളറിലുള്ള 'ലവ്' വേണ്ട; നിലപാട് വീണ്ടും കടുപ്പിച്ച് ഫിഫ, കടുത്ത നിരാശയുണ്ടെന്ന് ബെല്‍ജിയം

click me!