ജര്‍മന്‍ ഫുട്‌ബോളിനെ നശിപ്പിച്ചത് പെപ് ഗാര്‍ഡിയോള! കാരണം വ്യക്തമാക്കി ഷ്വയ്ന്‍സ്റ്റീഗര്‍

By Web Team  |  First Published Jul 11, 2023, 7:17 PM IST

ഗാര്‍ഡിയോള ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായപ്പോള്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ ജര്‍മന്‍ ടീമിനെയും സ്വാധീനിച്ചെന്നും ഇതോടെ ജര്‍മനിക്ക് തനത് കേളീശൈലി നഷ്ടമായെന്നുമാണ് ഷ്വയ്ന്‍സ്‌റ്റൈറുടെ വിമര്‍ശനം.


മ്യൂനിച്ച്: തുടര്‍ തോല്‍വികളില്‍ നട്ടം തിരിയുകയാണ് ജര്‍മന്‍ ഫുട്‌ബോള്‍ ടീം. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിതിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ കരകയറിയിട്ടില്ല. അടുത്ത വര്‍ഷത്തെ യൂറോ കപ്പിനൊരുങ്ങുന്ന ജര്‍മനി കഴിഞ്ഞമാസം സൗഹൃദ മത്സരത്തില്‍ ബെല്‍ജിയത്തിനോടും പോളണ്ടിനോടും കൊളംബിയയോടും തോറ്റു. ഇപ്പോള്‍ ജര്‍മന്‍ ഫുട്‌ബോളിന്റെ തകര്‍ച്ച കാരണം വ്യക്തമാക്കുകയാണ് മുന്‍ ജര്‍മന്‍ താരം ബാസ്റ്റ്യന്‍ ഷ്വയ്ന്‍സ്റ്റീഗര്‍. മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയാണ് ജര്‍മനിയെ തകര്‍ത്തതെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഗാര്‍ഡിയോള ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായപ്പോള്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ ജര്‍മന്‍ ടീമിനെയും സ്വാധീനിച്ചെന്നും ഇതോടെ ജര്‍മനിക്ക് തനത് കേളീശൈലി നഷ്ടമായെന്നുമാണ് ഷ്വയ്ന്‍സ്‌റ്റൈറുടെ വിമര്‍ശനം. ഗാര്‍ഡിയോള ബയേണില്‍ പൊസഷണല്‍ ഫുട്‌ബോള്‍ നടപ്പാക്കിയപ്പോള്‍ അത് ബാധിച്ചത് ജര്‍മനിയെയാണ്. ഗാര്‍ഡിയോളയുടെ ശൈലി എല്ലാവരും അനുസരിച്ചു. ഇതോടെ ജര്‍മനിക്ക് സ്വാഭാവിക കളി നഷ്ടമായി. മുന്‍പ് ജര്‍മനിയുടെ പോരാട്ടവീര്യത്തെയും ആക്രമണ ഫുട്‌ബോളിനെയും എല്ലാവരും പുകഴ്ത്തിയിരുന്നു. മറ്റ് ടീമുകള്‍ ഇത് മാതൃകയാക്കി. ഇപ്പോള്‍ ജര്‍മന്‍ താരങ്ങള്‍ പാസ് ചെയ്യാന്‍ മത്സരിക്കുകയാണ്. സ്വന്തംശൈലിവിട്ട് ഗാര്‍ഡിയോളയുടെ വഴിയേ പോയതാണ് ഇപ്പോള്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ നേരിടുന്ന തകര്‍ച്ചയക്ക് കാരണമെന്നും ഷ്വയ്ന്‍സ്റ്റീഗര്‍ പറഞ്ഞു.

Latest Videos

undefined

2013ല്‍ ബാഴ്‌സലോണ വിട്ടപ്പോഴാണ് ഗാര്‍ഡിയോള ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായത്. ഗാര്‍ഡിയോളയ്ക്ക് കീഴില്‍ ബയേണ്‍ മൂന്ന് ബുണ്ടസ് ലിഗ കിരീടങ്ങളും രണ്ട് ജര്‍മന്‍ കപ്പും ഒരു ക്ലബ് വേള്‍ഡ് കപ്പും സ്വന്തമാക്കി. ഇക്കാലയളവില്‍ ഗാര്‍ഡിയോളയ്ക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് മുന്‍ ക്യാപ്റ്റന്‍കൂടിയായ ബാസ്റ്റ്യന്‍ ഷ്വയ്ന്‍സ്റ്റീഗര്‍. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് ഗാര്‍ഡിയോള. അദ്ദേഹത്തിന്റെ കീഴില്‍ സിറ്റി ആദ്യമായി യുവേഫ ചാംപ്യന്‍സ് ലീഗ് ഉയര്‍ത്തിയിരുന്നു.

പണം കൊടുത്താലൊന്നും ലുക്ക് വരില്ല, ഇന്ത്യന്‍ ജേഴ്സിയിലെ ഡ്രീം ഇലവന്‍ പരസ്യം കണ്ട് വിമര്‍ശനവുമായി ആരാധകര്‍

click me!