വളര്‍ത്തി വലുതാക്കിയ ക്ലബ്ബിനെ അപമാനിച്ചു, മെസിക്കെതിരെ വിമര്‍ശനവുമായി ബാഴ്സലോണ ആരാധകര്‍

By Web Team  |  First Published Jun 9, 2024, 6:57 PM IST

ചാമ്പ്യൻസ് ലീഗും ലാലാഗ കിരീടവും സ്വന്തമാക്കി മിന്നും ഫോമിലുള്ള റയൽ മാഡ്രിഡിനെ മെസി തെരെഞ്ഞെടുത്തതിൽ  തെറ്റ് എന്താണെന്നും ചിലർ ചോദിക്കുന്നുണ്ട്.


ബാഴ്സലോണ: ക്ലബ് ഫുട്ബോളിൽ നിലവിലെ ഏറ്റവും മികച്ച ടീം റയൽ മാഡ്രിഡാണെന്ന അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസിയുടെ പ്രതികരണമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചുടേറിയ ചർച്ച. ചിര വൈരികളായ റയൽ മാഡ്രിഡിനെ പ്രശംസിച്ച ബാഴ്സലോണയുടെ ഇതിഹാസ താരം കൂടിയായിരുന്ന മെസിക്കെതിരെ ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.മത്സരഫലങ്ങൾ പരിഗണിക്കുമ്പോൾ റയൽ മാഡ്രിഡാണ് മികച്ച ടീം. എന്നാല്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ തനിക്ക് മാഞ്ചസ്റ്റർ സിറ്റിയെ തെരഞ്ഞെടുക്കേണ്ടി വരുമെന്നും മെസി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പ്രതികരണമാണ് ബാഴ്സലോണ ആരാധകരെ ക്ഷുഭിതരാക്കിയത്.

വളർത്തി വലുതാക്കിയ ബാഴ്സലോണയെ മെസി അപമാനിച്ചെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. മെസിയുടെ വാക്കുകളുടെ ചുവടുപിടിച്ച് ബാഴ്സലോണയെ കളിയാക്കുന്നവരുമുണ്ട്. ചാമ്പ്യൻസ് ലീഗും ലാലാഗ കിരീടവും സ്വന്തമാക്കി മിന്നും ഫോമിലുള്ള റയൽ മാഡ്രിഡിനെ മെസി തെരെഞ്ഞെടുത്തതിൽ  തെറ്റ് എന്താണെന്നും ചിലർ ചോദിക്കുന്നുണ്ട്.

Latest Videos

undefined

'എന്‍റെ എല്ലാ തെറ്റുകുറ്റങ്ങളും നിങ്ങള്‍ പൊറുക്കണം'... ഹജ്ജ് തീര്‍ത്ഥാടനത്തിനൊരുങ്ങി സാനിയ മിര്‍സ

പതിമൂന്നാം വയസ്സിൽ ബാഴ്സലോണയിൽ പന്തുതട്ടാൻ തുടങ്ങിയ താരമാണ് ലിയോണൽ മെസി. വളർച്ചാ ഹോൺമോണിന്‍റെ കുറവുണ്ടായിട്ടും മെസിയെ കാംപ് നൗവിലെത്തിക്കാനുള്ള ബാഴ്സലോണയുടെ തീരുമാനം തെറ്റിയില്ല. ബാഴ്സയിലൂടെ മെസിയും, മെസിയിലൂടെ ബാഴ്സയും ലോകത്തോളം വളർന്നു. പക്ഷെ 2021ൽ ആരാധകരെ ഞെട്ടിച്ച് ബാഴ്സയുമായി വേർപിരിഞ്ഞ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറി. മെസിയെ നിലനിര്‍ത്താനുള്ള സാമ്പത്തികശേഷി ബാഴ്സക്കില്ലാതെ പോയതാണ് ഇതിഹാസ താരത്തെ നിലര്‍ത്താന്‍ ക്ലബ്ബിന് കഴിയാതിരുന്നത്.

പിഎസ്‌ജിയിലെ രണ്ട് സീസണിടെ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട മെസി അവിടെനിന്ന് യൂറോപ്യൻ ഫുട്ബോളിനോട് വിടപറഞ്ഞ് അമേരിക്കൻ ക്ലബ് ഇന്‍റർ മയാമിയിലുമെത്തി. ഇതൊക്കെയായിട്ടും ബാഴ്സയുടെ എക്കാലത്തെയും മികച്ച താരത്തിന്‍റെ പ്രഫ,ണല്‍ ഫുട്ബോളില്‍ നിന്നുള്ള വിടവാങ്ങൽ മത്സരം ഇപ്പോഴും ബാഴ്സലോണ ജഴ്സിയിൽ ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മെസി ആരാധകരും. എന്നാൽ അഭിമുഖത്തിലെ മെസിയുടെ വാക്കുകൾ ബാഴ്സലോണ ആരാധകരെ  വേദനിപ്പിച്ചുവെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!