ഇക്കാര്യത്തില്‍ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ബാഴ്‌സ കോച്ച് സാവി. കഴിഞ്ഞ ദിവസം ഇതിഹാസ താരം ലിയോണല്‍ മെസിക്ക് എഫ്സി ബാഴ്സലോണയെ ഇനിയും സഹായിക്കാനാവുമെന്ന് കോച്ച് സാവി വ്യക്തമാക്കിയിരുന്നു.
ബാഴ്‌സോലണ: ലിയോണല്‍ മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്സലോണ നല്‍കിയ പദ്ധതി തിങ്കളാഴ്ച്ചയോടെ ലാ ലിഗ അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുമണ്ടായിരുന്നു. ബാഴ്സയിലേക്ക് തിരിച്ചെത്താനാണ് തന്റെ ആഗ്രഹമെന്ന് മെസിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മെസിയുടെ തിരിച്ചുവരവ് 80 ശതമാനം സാധ്യമാകുമെന്നാണ് ഫുട്ബോള്‍ ലോകത്തെ പുതിയ സംസാരം.
ഇക്കാര്യത്തില്‍ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ബാഴ്‌സ കോച്ച് സാവി. കഴിഞ്ഞ ദിവസം ഇതിഹാസ താരം ലിയോണല്‍ മെസിക്ക് എഫ്സി ബാഴ്സലോണയെ ഇനിയും സഹായിക്കാനാവുമെന്ന് കോച്ച് സാവി വ്യക്തമാക്കിയിരുന്നു. മെസിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്നും ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അദേഹവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും സാവി പറഞ്ഞു.
undefined
അടുത്ത ആഴ്ച്ചയോടെ മെസി തന്റെ ഭാവിയെ കുറിച്ച് തീരമാനമെടുക്കുമെന്ന് സാവി പറഞ്ഞു. സാവിയുടെ വാക്കുകള്‍... ''ഞങ്ങള്‍ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് മെസിക്കറിയം. ഒന്നും മാറിയിട്ടില്ല. ഞങ്ങള്‍ക്കിപ്പോഴും സാധ്യതകളുണ്ട്. ഞങ്ങള്‍ക്ക് ലിയോയെ ഇവിടെ വേണം. എന്റെ പദ്ധതികള്‍ അദ്ദേഹം കളിക്കുന്നതില്‍ ഒരു തടസവുമില്ല. അടുത്ത ആഴ്ച്ച ഭാവിയെ കുറിച്ച് മെസി തീരുമാനമെടുക്കും.'' സാവി പറഞ്ഞു.
🚨 Xavi: "Leo Messi will decide his future next week. He has 100% my OK to join us".
"He knows we're ready to welcome him. Nothing has changed, we have chances. We want Leo here. Let him decide. I'm ready to include him in our system", tells Mundo Deportivo. 🔵🔴 pic.twitter.com/jG75oAXVSn
ബാഴ്സ ഇതുവരെ ഒരു ഓഫര്‍ പോലും മെസിക്ക് മുന്നില്‍ വച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബാഴ്സയ്ക്ക് മുന്നില്‍ മെസി ഒരു കാര്യം വ്യക്തമാക്കിയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് മെസി ബാഴ്സയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. തനിക്ക് ബാഴ്സയിലേക്ക് വരാനാണ് ആഗ്രഹമെന്നും മെസി ബാഴ്സയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, മെസി ഇന്റര്‍ മിയാമിയിലേക്ക് പോകുമെന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അതും ബാഴ്സയുടെ സഹായത്തോടെയാണ്. മിയാമി മെസിയെ സൈന്‍ ചെയ്യുകയും പിന്നീട് 6 മുതല്‍ 18 മാസത്തേക്ക് ബാഴ്സയ്ക്ക് ലോണില്‍ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പുതിയ ക്ലബ് ഏതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം