മെസി വരും! പിന്നാലെ മറ്റൊരു അര്‍ജന്റീന താരത്തേയും ഉന്നം വച്ച്  ബാഴ്‌സലോണ; എല്ലാം സാവിയുടെ പ്ലാന്‍

By Web Team  |  First Published Apr 28, 2023, 9:26 AM IST

ഈ മത്സരത്തിലേക്കാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും ഇപ്പോള്‍ കടന്നുവന്നിരിക്കുന്നത്. കോച്ച് സാവിക്ക് മാക് അലിസ്റ്ററിനെ നന്നായി ബോധിച്ചു. മെസിയെ തിരിച്ചെത്തിക്കുന്നതിനൊപ്പം മാക് അലിസ്റ്ററിനെ കൂടി സ്വന്തമാക്കാനായാല്‍ വലിയ ഗുണം ചെയ്യുമെന്നാണ് സാവിയുടെ അഭിപ്രായം.


ബാഴ്‌സലോണ: അര്‍ജന്റൈന്‍ താരം മാക് അലിസ്റ്ററിനായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും രംഗത്ത്. കോച്ച് സാവിയുടെ താല്‍പര്യപ്രകാരമാണ് ഇംഗ്ലീഷ്  ബ്രൈറ്റന്‍ താരത്തെ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നത്. ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് മാക് അലിസ്റ്ററില്‍ യൂറോപ്പിലെ വമ്പന്മാരുടെയെല്ലാം  കണ്ണുടക്കുന്നത്. ബ്രൈറ്റന്റെ താരമായ മാക് അലിസ്റ്ററിനായി ആദ്യം രംഗത്തെത്തിയത് ഇംഗ്ലണ്ടില്‍ നിന്ന് തന്നെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി ടീമുകളാണ്. 

ഈ മത്സരത്തിലേക്കാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും ഇപ്പോള്‍ കടന്നുവന്നിരിക്കുന്നത്. കോച്ച് സാവിക്ക് മാക് അലിസ്റ്ററിനെ നന്നായി ബോധിച്ചു. മെസിയെ തിരിച്ചെത്തിക്കുന്നതിനൊപ്പം മാക് അലിസ്റ്ററിനെ കൂടി സ്വന്തമാക്കാനായാല്‍ വലിയ ഗുണം ചെയ്യുമെന്നാണ് സാവിയുടെ അഭിപ്രായം. അര്‍ജന്റീനയിലെ പോലെ ബാഴ്‌സയിലും മെസി- മാക് അലിസ്റ്റര്‍ കൂട്ടുകെട്ട് ഗംഭീരമാകുമെന്നാണ് സാവി കണക്കുകൂട്ടുന്നത്.

Latest Videos

undefined

70 മില്ല്യന്‍ യൂറോയാണ് ബ്രൈറ്റന്‍ താരത്തിനായി ചോദിക്കുന്നത്. ഇംഗ്ലീഷ് ക്ലബുകള്‍ക്ക് ഇത് മുടക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുള്ള ബാഴ്‌സയ്ക്ക് ഇത് ബുദ്ധിമുട്ടാകും. എന്നാല്‍ ഭാവിയെ കൂടി മുന്നില്‍ കണ്ട് 24 വയസ് മാത്രമുള്ള താരത്തിനായി ഇത്ര വലിയ തുക മുടക്കിയാലും തെറ്റില്ലെന്ന അഭിപ്രായവും ബാഴ്‌സ ബോര്‍ഡിലുണ്ട്.

അതേസമയം, എഫ് സി ബാഴ്‌സലോണ ലിയോണല്‍ മെസിയുടെ കരാര്‍ വ്യവസ്ഥകള്‍ തിരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. പിഎസ്ജിയില്‍ നിന്നാണ് മെസി ബാഴ്‌സയിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ജൂണില്‍ അവസാനിക്കുന്ന പി എസ് ജിയുമായുള്ള കരാര്‍ പുതുക്കേണ്ടെന്നാണ് മെസിയുടെ തീരുമാനം. പാരിസ് ക്ലബുമായുള്ള കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ച മെസി ബാഴ്‌സലോണയുടെ ഔദ്യോഗിക ഓഫറിനായി കാത്തിരിക്കുകയാണ്.

ബാഴ്‌സലോണയാകട്ടെ മെസിക്ക് നല്‍കേണ്ട കരാര്‍ വ്യവസ്ഥകളിലും പ്രതിഫലക്കാര്യത്തിലും തീരുമാനമെടുത്തുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2021ല്‍ ബാഴ്‌സലോണ വിടുമ്പോള്‍ കിട്ടിയ പ്രതിഫലത്തിന്റെ നാലിലൊന്നായിരിക്കും തിരികെ വരുമ്പോള്‍ മെസിക്ക് കിട്ടുക. 2021ല്‍ നൂറ് ദശലക്ഷം യൂറോയായിരുന്നു മെസിയുടെ ആകെ പ്രതിഫലം. ഇത് ഇരുപത്തിയഞ്ച് ദശലക്ഷം യൂറോയായി കുറയും.

മെസിയുടെ കാലം കഴിഞ്ഞു! ഫുട്‌ബോളിലെ പുത്തന്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് വെയ്ന്‍ റൂണി

click me!