പരിക്കേറ്റ ദീപക് ചാഹറിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. ബംഗ്ലാദേശും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് പകരം യാസിര്‍ അലി ടീമിലെത്തി. നസും അഹമ്മദും പുറത്തായി.
ചിറ്റഗോംങ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ് ആദ്യം പന്തെടുക്കും. ചിറ്റഗോംങ് സഹൂര്‍ അഹമ്മദ് ചൗധരി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തി. രോഹിത്തിന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തി. ആദ്യമായിട്ടാണ് ഇഷാന് പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്.
പരിക്കേറ്റ ദീപക് ചാഹറിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. ബംഗ്ലാദേശും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് പകരം യാസിര്‍ അലി ടീമിലെത്തി. നസും അഹമ്മദും പുറത്തായി. ടസ്‌കിന്‍ അഹമ്മദാണ് പകരക്കാരനായത്. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ തോല്‍ക്കുകയായിരുന്നു. വൈറ്റ്‌വാഷ് ഒഴിവാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
undefined
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
ബംഗ്ലാദേശ്: അനാമുല്‍ ഹഖ്, ലിറ്റണ്‍ ദാസ്, യാസിര്‍ അലി, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹിം, മഹ്മുദുള്ള, അഫീഫ് ഹുസൈന്‍, മെഹിദി ഹസന്‍ മിറാസ്, ഇബാദത്ത് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമ്മദ്.