വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിംഗ് ഹാം എന്നിവര്‍ക്ക് അത്ര നല്ല ആഴ്ച്ചകളായിരുന്നില്ല.
സൂറിച്ച്: യൂറോ കപ്പും കോപ്പ അമേരിക്കയും പൂര്‍ത്തിയായതോടെ ആര്‍ക്കാവും ബലണ്‍ ഡി ഓര്‍ എന്ന് ആലോചിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. യൂറോയില്‍ സ്‌പെയ്‌നും കോപ്പയില്‍ അര്‍ജന്റീനയും ചാംപ്യന്മാരായതോടെ നിരവധി താരങ്ങള്‍ പുരസ്‌കാരത്തിന് യോഗ്യരായി. വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിംഗ് ഹാം എന്നിവര്‍ക്ക് അത്ര നല്ല ആഴ്ച്ചകളായിരുന്നില്ല. എന്നാല്‍ റയല്‍ മാഡ്രിഡ് യുവേഫ് ചാംപ്യന്‍സ് ലീഗ് ഉയര്‍ത്തിയതിനാല്‍ ഇരുവരും പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിലുണ്ട്. സാധ്യതാ പട്ടികയിലുള്ള അഞ്ച് താരങ്ങളെ പരിശോധിക്കാം.
5. ലാതുറോ മാര്‍ട്ടിനെസ്
undefined
കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് മാര്‍ട്ടിനെസ് പട്ടികയിലേക്കെത്തിക്കുന്നത്. കൊളംബിയ്‌ക്കെതിരെ ഫൈനലില്‍ വിജയഗോള്‍ നേടിയ മാര്‍ട്ടിനസ് ഗോള്‍ഡന്‍ ബൂട്ടും നേടി. അഞ്ച് ഗോളുകളാണ് മാര്‍ട്ടിനെസിന്റെ സമ്പാദ്യം. സീരി എയില്‍ ഇന്റര്‍ മിലാന് വേണ്ടി കളിക്കുന്ന മാര്‍ട്ടിനെസ് 24 ഗോളുകള്‍ നേടിയിരുന്നു.
4. ഡാനി കാര്‍വജാല്‍
യൂറോ കിരീടം ഉയര്‍ത്തിയ സ്പാനിഷ് ടീമിനൊപ്പമുണ്ടായിരുന്നു കാര്‍വജാല്‍. ചാംപ്യന്‍സ് ലീഗ് നേടിയ റയല്‍ മാഡ്രിഡിന്റെ പ്രതിരോധത്തിലും കാര്‍വജാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. യൂറോയില്‍ സ്‌പെയ്‌നിന്റെ മുന്നേറ്റത്തില്‍ കാര്‍വയുടെ പങ്ക് വിസ്മരിക്കാനാവില്ല.
3. ജൂഡ് ബെല്ലിംഗ്ഹാം
യൂറോ കപ്പ് തുടങ്ങുന്നതിന് മുമ്പ് വരെ ഇംഗ്ലീഷ് താരം ബെല്ലിംഗ്ഹാമിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് നടത്തിയ പ്രകടനം തന്നെയാണ് അതിന് കാരണം. കൂടാതെ ലാ ലിഗയില്‍ ക്ലബിന് വേണ്ടി പുറത്തെടുന്ന മിന്നുന്ന ഫോമും. എന്നാല്‍ യൂറോ കപ്പില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ്. യൂറോയില്‍ വ്യക്തിഗത മികവിലേക്ക് ഉയരാനും ബെല്ലിംഗ്ഹാമിന് സാധിച്ചില്ല. എങ്കിലും പട്ടികയിലെ ശക്തമായ സാന്നിധ്യമാണ് ജൂഡ്. ഇംഗ്ലണ്ട് യൂറോ ജയിച്ചിരുന്നെങ്കില്‍ ബെല്ലിംഗ്ഹാമിന് ബലണ്‍ ഡി ഓര്‍ ഉറപ്പിക്കാമായിരുന്നു.
2. റോഡ്രി
യൂറോ നേടിയ സ്പാനിഷ് ടീമിന്റെ എഞ്ചിന്‍ റോഡ്രിയായിരുന്നു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടേയും അസിസ്റ്റ് നല്‍കിയവരുടേയും പട്ടികയില്‍ റോഡ്രിയെ കണ്ടേക്കില്ല. എന്നാല്‍ അദ്ദേഹം മത്സരത്തിലുണ്ടാക്കിയ ഇംപാക്റ്റ് ചെറുതൊന്നുമല്ല. യൂറോ താരവും റോഡ്രിയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിശ്വസ്ത മീഡ് ഫീല്‍ഡറായ റോഡ്രിക്ക് ടീമിനെ ചാംപ്യന്‍സ് ലീഗ് സെമിയിലെത്തിക്കാന്‍ സാധിച്ചിരുന്നു. മാത്രമല്ല, സിറ്റിയെ പ്രീമിയല്‍ ലീഗ് ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
1. വിനീഷ്യസ്
കോപ്പ അമേരിക്കയില്‍ വിനീഷ്യസിന്റെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. താരത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ബലണ്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയില്‍ ഒന്നാമതുണ്ട് റയല്‍ മാഡ്രിഡ് താരം. ചാംപ്യന്‍സ് ലീഗില്‍ ആറ് ഗോളും നാല് അസിസ്റ്റും നല്‍കി റയലിന്റെ ചാംപ്യന്‍സ് ലീഗ് നേട്ടത്തില്‍ നിര്‍ണായക ശക്തിയായി വിനീഷ്യസ്. ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ഗോളും നേടി.