21 വര്‍ഷത്തിനിടെ ആദ്യം, ബാലണ്‍ ഡി ഓറിനുള്ള 30 അംഗ സാധ്യതാ പട്ടികയില്‍ നിന്ന് മെസിയും റൊണാള്‍ഡോയും പുറത്ത്

By Web TeamFirst Published Sep 5, 2024, 10:43 AM IST
Highlights

സൂപ്പർ താരങ്ങളായ ലിയോണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പട്ടികയിൽ ഇടമില്ല.

പാരീസ്: ഈ വര്‍ഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള സാധ്യത പട്ടിക പുറത്തുവിട്ടു. 30 താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. റയൽ മാഡ്രിഡ് താരങ്ങളായ കിലിയൻ എംബാപ്പേ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, മാഞ്ചസ്റ്റർ സിറ്റി താരം ഏർലിങ് ഹാലൻഡ്, റോഡ്രി, ബാഴ്സലോണയുടെ സ്പാനിഷ് യുവ താരം ലാമിൻ യമാൽ, ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്ൻ, അർജന്‍റീനയുടെ ലൗതാരോ മാർട്ടിനെസ്, എമി മാർട്ടിനെസ് എന്നിവർ പട്ടികയിലുണ്ട്.

സൂപ്പർ താരങ്ങളായ ലിയോണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പട്ടികയിൽ ഇടമില്ല. 2003 മുതൽ ഇതുവരെ ഇതാദ്യമായാണ് ഇരുവരും ഇല്ലാതെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള സാധ്യത പട്ടിക പുറത്തുവിടുന്നത്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരത്തിന് അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനസ്, റയൽ മാഡ്രിഡിന്‍റെ ആന്ദ്രേ ലുനിൻ, പിഎസ് ജി യുടെ ഇറ്റാലിയൻ ഗോൾ കീപ്പർ ഡോണരുമ, ഡിഗോ കോസ്റ്റ, എന്നിവർ സാധ്യത പട്ടികയിലുണ്ട്.

Latest Videos

കോലി അടച്ചത് 64 കോടി; ആദായ നികുതിയായി കൂടുതൽ തുക അടച്ച കായിക താരങ്ങൾ

മികച്ച കോച്ചിനുള്ള പുരസ്കാരത്തിനും ഇത്തവണ വമ്പൻ മത്സരമാണ്. അർജന്‍റീനയുടെ ലിയോണൽ സ്കലോണി, മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള, റയൽ മാഡ്രിഡിന്‍റെ കാർലോ അഞ്ചലോട്ടി, ബയർ ലെവർക്യൂസന്‍റെ സാബി അലോൻസോ എന്നിവർ ലിസ്റ്റിലുണ്ട്. മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിന് സ്പാനിഷ് താരം ലാമിൻ യമാൽ, അർജന്‍റീനയുടെ ഗർണാചോ, റയൽ മാഡ്രിഡിന്‍റെ തുർക്കിഷ് താരം അർദ്ര ഗുളർ എന്നിവരാണ് ലിസ്റ്റിലുള്ളത്. ഒക്‌ടോബർ 28 നാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ്.

ദുലീപ് ട്രോഫി: പരിക്കേറ്റ ഇഷാന്‍ കിഷന്‍ ആദ്യ റൗണ്ട് മത്സരങ്ങൾക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ബാലണ്‍ ഡി ഓറിനുള്ള 30 അംഗ സാധ്യതാ പട്ടിക: ജൂഡ് ബെല്ലിംഗ്ഹാം,ഹകാൻ കാൽഹാനോഗ്ലോ,കിലിയൻ എംബാപ്പെ, എർലിംഗ് ഹാളണ്ട്, ലാമിൻ യമാൽ, ഡാനി കാർവാജാൾ,റൂബൻ ഡയസ്, ആർടെം ഡോബ്വിക്, ഫിൽ ഫോഡൻ, അലജാൻഡ്രോ ഗ്രിമാൽഡോ, മാറ്റ്സ് ഹമ്മൽസ്, ഹാരി കെയ്ൻ, ടോണി ക്രൂസ്, അഡെമോള ലുക്ക്മാൻ, എമിലിയാനോ മാർട്ടിനെസ്, ലൗതാരോ മാർട്ടിനെസ്, മാർട്ടിൻ ഒഡെഗാർഡ്,ഡാനി ഓൾമോ,കോൾ പാമർ, ഡെക്ലാൻ റൈസ്,റോഡ്രി,അന്‍റോണിയോ റൂഡിഗർ, ബുകായോ സാക,വില്യം സാലിബ, ഫെഡറിക്കോ വാൽവെർഡെ,വിനീഷ്യസ് ജൂനിയർ,വിറ്റിൻഹ, നിക്കോ വില്യംസ്,ഫ്ലോറിയൻ വിർട്ട്സ്, ഗ്രാനിറ്റ് സാക്ക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!