ബാലണ്‍ ഡി ഓറില്‍ മെസിയോ ഹാളണ്ടോ എന്നറിയാന്‍ മണിക്കൂറുകൾ മാത്രം; എല്ലാ കണ്ണുകളും പാരീസിലേക്ക്

By Web Team  |  First Published Oct 30, 2023, 6:59 PM IST

അര്‍ജന്‍റീനയെ വിശ്വവിജയികളാക്കിയതാണ് പുരസ്കാരപട്ടികയിൽ മെസിയെ ഫേവറേറ്റാക്കുന്നത്. ലോകകപ്പിലെ മികച്ചതാരത്തിനും സിൽവര്‍ ബൂട്ടും മെസിക്കായിരുന്നു. ഏഴ് തവണ ബലണ്‍ ദ് ഓര്‍ നേടിയിട്ടുള്ള മെസിയാണ് ഇപ്പോൾ തന്നെ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരം. അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാമത്.


പാരീസ്: ഈ വർഷത്തെ ബാലണ്‍ ദ് ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസിയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം ഏർളിംഗ് ഹാളണ്ടും തമ്മിലാണ് പ്രധാന മത്സരം. എട്ടാം ബാലണ്‍ ദ് ഓര്‍ നേട്ടത്തോടെ സ്വന്തം റെക്കോര്‍ഡ് മിനുക്കുമോ ലിയോണൽ മെസി.അതോ അടുത്ത സൂപ്പര്‍ താരമാകാൻ മത്സരിക്കുന്ന ഏര്‍ലിംഗ് ഹാലണ്ടോ, കിലിയൻ എംബാപ്പെയോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പുര്സാകര പ്രഖ്യാപന ചടങ്ങുകള്‍ തുടങ്ങുക. ഇന്ത്യയില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ പുരസ്കാരച്ചടങ്ങുകള്‍ തത്സമയം കാണാം.

അര്‍ജന്‍റീനയെ വിശ്വവിജയികളാക്കിയതാണ് പുരസ്കാരപട്ടികയിൽ മെസിയെ ഫേവറേറ്റാക്കുന്നത്. ലോകകപ്പിലെ മികച്ചതാരത്തിനും സിൽവര്‍ ബൂട്ടും മെസിക്കായിരുന്നു. ഏഴ് തവണ ബലണ്‍ ദ് ഓര്‍ നേടിയിട്ടുള്ള മെസിയാണ് ഇപ്പോൾ തന്നെ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരം. അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാമത്.

Latest Videos

undefined

സല്‍മാന്‍ ഖാനും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഒരു ഫ്രെയിമില്‍, ഈ വര്‍ഷത്തെ മികച്ച ചിത്രമെന്ന് ആരാധകര്‍

മെസിക്ക് കടുത്ത വെല്ലുവിളിയാവുന്നത് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രെബിൾ കിരീടത്തിലേക്ക് നയിച്ച നോര്‍വെ താരം ഏര്‍ലിംഗ് ഹാലണ്ട് തന്നെയാണ്. ചാംപ്യൻസ് ലീഗിലേയും പ്രീമിയര്‍ ലീഗിലേയും ടോപ് സ്കോററും ഹാളണ്ടായിരുന്നു. ഫൈനലിലെ ഹാട്രിക് ഉൾപ്പടെ എട്ടു ഗോളുമായി ലോകകപ്പിലെ ഗോൾവേട്ടക്കാരനായതാണ് കിലിയൻ എംബാപ്പയെ പുരസ്കാര സാധ്യത പട്ടികയിൽ മുന്നിലെത്തിക്കുന്നത്.

നിലവിലെ ജേതാവ് കരീം ബെൻസേമ, റോബര്‍ട്ട് ലെവൻഡോവ്സ്കി, ജൂലിയൻ അൽവാരസ്, അന്‍റോയ്ൻ ഗ്രീസ്മാൻ, വിനീഷ്യസ് ജൂനിയര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. സ്പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര്‍ സാധ്യതയിൽ മുന്നിൽ.

തിരിച്ചുവരവ് ആഘോഷമാക്കി വുകോമാനോവിച്ച്! ഒഡീഷക്കെതിരെ പിന്നിലായ ശേഷം തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

മികച്ച ഗോൾ കീപ്പര്‍ക്കുള്ള യാഷിൻ ട്രോഫിക്കായി അര്‍ജന്‍റൈൻ താരം എമി മാര്‍ട്ടിനസ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീൽ താരം എഡേഴ്സണ്‍ ബാഴ്സലോണ താരം മാര്‍ക്ക് ആന്ദ്രേ ടെര്‍ സ്റ്റേഗൻ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. മികച്ച യുവതാരത്തിനുള്ള കെപ ട്രോഫിക്കായി ജൂഡ് ബെല്ലിംഗ് ഹാം, , ജമാൽ മ്യൂസിയാല,അലജാൻ‍ഡ്രോ ബാൾഡെ എന്നിവരും മത്സരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!