ആഴ്സണല്‍ കേരള എന്ന കൂട്ടായ്മയുടെ ഏഴാമത്തെ വാര്‍ഷിക മീറ്റിന് കൊച്ചിയാണ് വേദിയായത്. പ്രീമിയര്‍ ലീഗിലെ ഈ വര്‍ഷത്തെ അവസാന മത്സരങ്ങള്‍ നടന്ന ദിവസമായിരുന്നു ഈ ഒത്തുചേരൽ
കൊച്ചി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണിലിന്‍റെ കേരളത്തിലെ ആരാധകര്‍ ഒത്തുകൂടി. ആഴ്സണല്‍ കേരള എന്ന കൂട്ടായ്മയുടെ ഏഴാമത്തെ വാര്‍ഷിക മീറ്റിന് കൊച്ചിയാണ് വേദിയായത്. പ്രീമിയര്‍ ലീഗിലെ ഈ വര്‍ഷത്തെ അവസാന മത്സരങ്ങള്‍ നടന്ന ദിവസമായിരുന്നു ഈ ഒത്തുചേരൽ. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ ദിവസത്തില്‍ എവര്‍ട്ടണെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഴ്സണല്‍ വിജയിക്കുകയും ചെയ്തിരുന്നു.
സീസണിലെ അവസാന ദിവസം വരെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കിരീട പോരാട്ടം നടത്തിയ ശേഷമാണ് ഇക്കുറി ആഴ്സണല്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. എവര്‍ണട്ടണെതിരെയുള്ള മത്സരം ആഘോഷപൂര്‍വ്വമാണ് ആരാധകക്കൂട്ടായ്മ ഒരുമിച്ച് കണ്ടത്. വരും സീസണിലും മിന്നുന്ന പ്രകടനം ടീം ആവര്‍ത്തിക്കുമെന്നും ഇക്കുറി ചെറിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാമെന്നും പ്രതീക്ഷ പങ്കുവെച്ചാണ് ആരാധകര്‍ പിരിഞ്ഞത്.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം