ഇനി വരുന്നത് കടുപ്പമേറിയ പോരാട്ടങ്ങള്‍, എല്ലാ സമ്മര്‍ദങ്ങളും അകറ്റി അര്‍ജന്‍റൈന്‍ താരങ്ങള്‍; ചിത്രങ്ങള്‍ വൈറൽ

By Web Team  |  First Published Dec 3, 2022, 6:39 PM IST

നിർണായക പോരാട്ടങ്ങൾക്ക് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചും സന്തോഷത്തിലായിരുന്നു താരങ്ങള്‍. ഗായിക കൂടിയായ പങ്കാളി ടിനിയോടൊപ്പമുള്ള സമയത്തെ റീച്ചാര്‍ജിംഗ് എനര്‍ജി എന്നാണ് റോഡ്രിഗോ ഡീ പോൾ വിശേഷിപ്പിച്ചത്.


ദോഹ: ഖത്തറിൽ മത്സരാവേശം മുറുകുന്നതിനിടെ പിരിമിറുക്കത്തിന് അൽപ്പനേരം വിട നൽകി കുടുംബത്തോടൊപ്പം ചെലവഴിക്കാനും അര്‍ജന്‍റൈന്‍ താരങ്ങള്‍ സമയം കണ്ടെത്തി. ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞ് പ്രീക്വാർട്ടർ തുടങ്ങുന്ന ഇടവേളയിൽ മിക്ക താരങ്ങളും കുടുംബത്തോടൊപ്പവും കുറച്ച് സമയം ചെലവഴിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതീക്ഷയും പിന്തുണയും കരുത്താക്കിയാണ് ഖത്തറിൽ നീലപ്പട മുന്നോട്ട് കുതിക്കുന്നത്.

നിർണായക പോരാട്ടങ്ങൾക്ക് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചും സന്തോഷത്തിലായിരുന്നു താരങ്ങള്‍. ഗായിക കൂടിയായ പങ്കാളി ടിനിയോടൊപ്പമുള്ള സമയത്തെ റീച്ചാര്‍ജിംഗ് എനര്‍ജി എന്നാണ് റോഡ്രിഗോ ഡീ പോൾ വിശേഷിപ്പിച്ചത്. മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസ് കുടുംബത്തോടൊപ്പം മകളുടെ പിറന്നാൾ ആഘോഷിച്ചാണ് ഇടവേള ആനന്ദകരമാക്കിയത്. 

Latest Videos

undefined

കുഞ്ഞിനൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി ക്രിസ്റ്റ്യന്‍ റൊമേറോ ആരാധകരുടെയും മനം കവര്‍ന്നു. പങ്കാളിയുമായുള്ള ചിത്രമാണ് ജൂലിയൻ അൽവാരസും പങ്കുവെച്ചത്. കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ച് കൂടിയതിന്‍റെ സന്തോഷത്തിലായിരുന്നു പോളണ്ട് മത്സരത്തിലെ ഹീറോ അലക്സിസ് മക് അലിസ്റ്റർ. ഏഞ്ചൽ കോറിയ, ഗോൺസാലോ മോണ്ടിയൽ, ഗയിഡോ റോഡ്രിഗസ്, എമിലിയാനോ മാർട്ടിനസ് അങ്ങനെ എല്ലാവരും കുടുംബചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായി. അപ്പോഴും ഏവരും തെരയുന്നത് സാക്ഷാൽ ലിയോണല്‍ മെസിയെ തന്നെയായിരുന്നു. പോളണ്ടിനെതിരായ മത്സരത്തിനിടെ മെസിയുടെ ഭാര്യ ആന്‍റോണെല്ല റൊക്കൂസയും മൂന്ന് മക്കളും പിന്തുണയുമായി ഗ്യാലറിയിലുണ്ടായിരുന്നു.

ഇന്ന് ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ അര്‍ജന്‍റീനയുടെ സാധ്യത ഇലവന്‍

അര്‍ജന്റീനയുടെ സാധ്യതാ ഇലവന്‍ : ഗോള്‍ കീപ്പര്‍:  എമിലിയാനൊ മാര്‍ട്ടിനെസ്. പ്രതിരോധം : നഹ്വേല്‍ മൊളിന, ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍കോസ് അക്യൂന. മധ്യനിര : റോഡ്രിഗൊ ഡി പോള്‍, എന്‍സൊ ഫെര്‍ണാണ്ടസ്, അലെക്സിസ് മാക് അല്ലിസ്റ്റര്‍. മുന്നേറ്റം : ലയണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്, എയ്ഞ്ചല്‍ ഡി മരിയ / പപു ഗോമോസ് / എയ്ഞ്ചല്‍ കൊറേയ.
 

click me!