തിയതി ഓര്‍ത്തുവച്ചോ, അവസരം ഇനി കിട്ടിയേക്കില്ല! അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് ഇന്ത്യയിലേക്ക്

By Web Team  |  First Published May 16, 2023, 6:29 PM IST

ജൂണിലാണ് ക്ലബ് സീസണ്‍ കഴിയുക. അതുകൊണ്ടുതന്നെയാണ് ജൂണ്‍ സമയം തിരഞ്ഞെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ കീപ്പറാണ് കൂടിയാണ് മാര്‍ട്ടിനെസ്. പ്രീമിയര്‍ ലീഗ് കഴിഞ്ഞാല്‍ താരത്തിന് മറ്റുമത്സരങ്ങളൊന്നുമില്ല.


കൊല്‍ക്കത്ത: ഖത്തര്‍ ലോകകപ്പിന് ശേഷം ഫിഫയുടെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അടുത്തമാസം ഇന്ത്യയില്‍. ജൂലൈ നാലിന് എടികെ മോഹന്‍ ബഗാന്റെ പ്രമോഷണല്‍ പരിപാടിയുമായി ബന്ധപ്പെട്ടാണ് മാര്‍ട്ടിനെസ് ഇന്ത്യയിലെത്തുന്നത്. അന്ന് വൈകിട്ട് ബഗാന്റെ അക്കാദമിയും മാര്‍ട്ടിനെസ് സന്ദര്‍ശിക്കും. അടുത്തിടെ ബ്രസീലിന്റെ ഇതിഹാസതാരം കഫുവിനെ കൊല്‍ക്കത്തയിലെത്തിച്ച ഫുട്ബോള്‍ നിരീക്ഷകന്‍ ഷട്ദ്രു ദത്തയാണ് മാര്‍ട്ടിനെസിനേയും കൊല്‍ക്കത്തയിലെത്തിക്കുന്നത്. 

ഫുട്ബോള്‍ ആരാധകര്‍ക്ക് ലോകോത്തര ഗോള്‍ കീപ്പറെ അടുത്തുകാണാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കാണും. മാര്‍ട്ടിനെസ് കൊല്‍ക്കത്തയിലെത്തുന്ന കാര്യം ബംഗ്ലാ മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest Videos

undefined

ജൂണിലാണ് ക്ലബ് സീസണ്‍ കഴിയുക. അതുകൊണ്ടുതന്നെയാണ് ജൂണ്‍ സമയം തിരഞ്ഞെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ കീപ്പറാണ് കൂടിയാണ് മാര്‍ട്ടിനെസ്. പ്രീമിയര്‍ ലീഗ് കഴിഞ്ഞാല്‍ താരത്തിന് മറ്റുമത്സരങ്ങളൊന്നുമില്ല.

Emiliano Martinez (Goalkeeper of 2022 World Champion Argentina) will be visiting Mohun Bagan Club in the evening of 4th July 2023. pic.twitter.com/gFihil1rqp

— Mariners' Base Camp - Ultras Mohun Bagan (@MbcOfficial)

ഇതിനിടെ മാര്‍ട്ടിനെസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറുമെന്നുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ടീമിന്റെ ഭാഗമാവണമെന്നാണ് എമിയും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറൊപ്പിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ടോട്ടന്‍ഹാം, ചെല്‍സി ക്ലബുകളും താരത്തിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ മാര്‍ട്ടിനെസ് മാഞ്ചസ്റ്റര്‍ തിരഞ്ഞെടുത്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ആഷസ് ഒരുക്കം: വന്‍ മാറ്റങ്ങളുമായി ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബെയ്‌ര്‍സ്റ്റോ തിരിച്ചെത്തി, ഫോക്‌സ് പുറത്ത്

നേരത്തെ, അര്‍ജന്റീനയുടെ ലോകകപ്പ് ടീം ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ബംഗ്ലാദേശിലെ ഫുട്ബോള്‍ പ്രേമികള്‍ അര്‍ജന്റീനയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ടീം ബംഗ്ലാദേശിലെത്തുക. കൂടെ ഒരു സൗഹൃദ മത്സരവും കളിക്കും. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഔദ്യോഗിക തീരുമാനം ആയിട്ടില്ല. ചെല്‍സിയുടെ പരിശീലകന്റെ പരിശീലകനാവാമെന്നേറ്റ മൗറിസിയോ പോച്ചെറ്റീനോയും മാര്‍ട്ടിനെസിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ട്.

 

click me!