അര്‍ജന്‍റീന ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹിച്ചത് ഇന്ത്യയുമായല്ല, വിശദീകരണവുമായി ഫെഡറേഷൻ ജനറൽ സെക്രട്ടറി

By Web Team  |  First Published Jun 24, 2023, 8:41 AM IST

സ്പോൺസർഷിപ്പ് കിട്ടാത്തതാണ് മത്സരം കൈവിടാൻ കാരണമെന്നും ആരും സന്നദ്ധതയറിയിച്ച് ഫെഡറേഷനെ സമീപിച്ചിട്ടില്ലെന്നും ഷാജി പ്രഭാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു


ദില്ലി: ലോക ചാമ്പ്യൻമാരായ അർജന്‍റീനയുമായി കളിക്കാനുള്ള അവസരം ഇന്ത്യൻടീം ഒഴിവാക്കിയെന്ന വിവാദത്തിൽ വിശദീകരണവുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ. ഇന്ത്യൻ ടീമുമായല്ല, മറ്റേതെങ്കിലും ടീമുമായി ഇന്ത്യയിൽ മത്സരിക്കാനാണ് അർജന്‍റീന ആഗ്രഹിച്ചത്.

സ്വകാര്യ സ്പോൺസർഷിപ്പ് ലഭിക്കാഞ്ഞതാണ് മത്സരം നടക്കാതെ പോയതിന് കാരണമെന്നും ആരും സന്നദ്ധതയറിയിച്ച് ഫെഡറേഷനെ സമീപിച്ചിട്ടില്ലെന്നും ഷാജി പ്രഭാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ലോക ചാംപ്യന്മാരായ അർജന്‍റീനയ്ക്ക് ഖത്തർ ലോകകപ്പിൽ വലിയ പിന്തുണയാണ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ലഭിച്ചത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആരാധകർക്ക് നന്ദിയറിയിച്ച് അർജന്‍റീന ഫുട്ബോൾ ഫെഡറേഷൻ പ്രതികരണവും അറിയിച്ചിരുന്നു.

Latest Videos

undefined

ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ബംഗ്ലാദേശിലും സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ അർജന്‍റീന താൽപര്യമറിയിച്ചത്. ഇന്ത്യ തയാറാവാതിരുന്നതോടെ ചൈനയിലും ഇന്‍ഡോനേഷ്യയിലും പോയവാരം അര്‍ജന്‍റീന സൗഹൃദ മത്സരങ്ങള്‍ കളിച്ചിരുന്നു. അര്‍ജന്‍റീനയുമായി മത്സരിക്കാനുള്ള അവസരം ഇന്ത്യ, നഷ്ടമാക്കിയെന്ന വിവാദത്തിനിടെയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറിയായ  ഷാജി പ്രഭാകരൻ പ്രതികരിച്ചത്. ഇന്ത്യയുമായല്ല, ഇന്ത്യയില്‍വെച്ച് മറ്റേതെങ്കിലും ശക്തരായ ടീമുമായാണ് അർജന്‍റീന മത്സരം ആഗ്രഹിച്ചതെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരന്‍റെ വിശദീകരണം.

'ലിയോണല്‍ മെസിക്ക് കേരളത്തിലേക്ക് സ്വാഗതം'; അർജന്‍റീനയെ ക്ഷണിച്ചതായി കായികമന്ത്രി

ഇന്ത്യയില്‍ മത്സരം കളിക്കാന്‍ സ്വകാര്യ സ്പോണ്‍സര്‍ഷിപ്പിന് അവര്‍ ശ്രമിച്ചിരുന്നു. അത് വിജയിച്ചില്ല. അതില്‍ പെഡറേഷന്‍റെ ഭാഗത്തു നിന്ന് ഒന്നും ചെയ്യാനില്ലായിരുന്നുവെന്നും ഷാജി പ്രഭാകരന്‍ പറഞ്ഞു. ഇന്ത്യയുടെ ഈ വർഷത്തെ മത്സരത്തിന്‍റെ ഷെഡ്യൂൾ നേരത്തെ പൂർത്തിയായെന്നും. ടൂർണമെന്‍റുകളിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്നും ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇന്‍റര്‍ കോണ്ടിനെന്‍റലില്‍ കളിച്ചു. സാഫ് കളിക്കുന്നു, അതുപോലെ ഈ വര്‍ഷത്തെ ഇന്ത്യയുടെ മത്സരക്രമമെല്ലാം നേരത്തെ തീരുമാനിച്ചതാണെന്നും ഷാജി പ്രഭാകരന്‍ പറഞ്ഞു.

അതേസമയം അർജന്‍റീനയുമായുള്ള മത്സരം ഏറ്റെടുത്ത് നടത്താൻ തയ്യാറാണെന്ന് സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹ്മാൻ രംഗത്തെത്തി. അവസാനമായി അർജന്‍റീന ടീം ഇന്ത്യയിലെത്തിയപ്പോൾ 2011ൽ വെനസ്വേലയുമായാണ് കളിച്ചത്.

click me!