അല്‍വാരസ് വല കുലുക്കി! കോപ്പ സെമിയില്‍ കാനഡയ്‌ക്കെതിരെ അര്‍ജന്റീന മുന്നില്‍; ഗോള്‍ വീഡിയോ കാണാം

By Web Team  |  First Published Jul 10, 2024, 6:33 AM IST

കാനഡയുടെ നീക്കങ്ങളോട് കൂടിയാണ് മത്സരം ചൂടുപിടിക്കുന്നത്. നാലാം മിനിറ്റില്‍ അവരുടെ കോര്‍ണര്‍ക്ക് കിക്ക് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കയ്യിലൊതുക്കി.


മയാമി: കോപ്പ അമേരിക്ക സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ലീഡ്. ആദ്യ പകുതി പിന്നിടുമ്പോള്‍ ജൂലിയന്‍ അല്‍വാരസ് നേടിയ ഗോളാണ് നിലവിലെ ചാംപ്യന്മാര്‍ക്ക് ലീഡ് സമ്മാനിച്ചത്. മത്സരത്തില്‍ ലോക ചാംപ്യന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു. പലപ്പോഴും പന്തുമായി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെത്തിയ കാനഡയ്ക്ക് പന്ത് ഗോള്‍വര മടത്താന്‍ മാത്രം സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിനും അര്‍ജന്റീന തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ പ്രസ്സിംഗിലൂടെ കടുത്ത സമ്മര്‍ദ്ദം ചെലുത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു.

കാനഡയുടെ നീക്കങ്ങളോട് കൂടിയാണ് മത്സരം ചൂടുപിടിക്കുന്നത്. നാലാം മിനിറ്റില്‍ അവരുടെ കോര്‍ണര്‍ക്ക് കിക്ക് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കയ്യിലൊതുക്കി. അഞ്ചാം മിനിറ്റില്‍ കാനേഡിയന്‍ താരം ഷാഫെല്‍ബര്‍ഗിന്റെ ഷോട്ട് പുറത്തേക്ക്. 12-ാം മിനിറ്റില്‍ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ആദ്യ ഗോളിന് 23-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കാനഡയുടെ പ്രതിരോധം ഭേദിച്ച് ഡി പോള്‍ നല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് കാനഡിയന്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലിയിലെത്തിച്ചു. ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ആദ്യത്തേതും കാനഡയ്‌ക്കെതിരെയായിരുന്നു. 

Julian Álvarez ouvre le score pour l’Argentine 🇦🇷 pic.twitter.com/x4u8HRk2mp

— INTER MIAMI FR (@IntermiamiFR_)

Latest Videos

undefined

ഗോളോടെ മെസിയും സംഘവും താളം വീണ്ടെടുത്തു. 44-ാം മിനിറ്റില്‍ മെസിയുടെ മറ്റൊരു ഗോള്‍ ശ്രമം. ബോക്‌സിനിലുള്ളില്‍ നിന്ന് മെസി തൊടുത്ത വലങ്കാലന്‍ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റൊരു ചീപ്പ് ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ഈ കോപ്പയില്‍ മെസിയുടെ ഒരു ഗോള്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. നേരത്തെ, ലാതുറോ മാര്‍ട്ടിനെസിനെ പുറത്തിരുത്തിയാണ് അര്‍ജന്റീന ഇറങ്ങിയത്.

click me!