അതിന് കൂടാതെ കോപ്പ അമേരിക്കയും ഫിഫ ലോകകപ്പും അര്‍ജന്റീന നേടി. എന്നാല്‍ യൂറോ കപ്പ് ചാംപ്യന്മാരായ ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.
ന്യൂയോര്‍ക്ക്: അര്‍ജന്റീനയും ഇറ്റലിയും വീണ്ടും നേര്‍ക്കുനേര്‍ വരാന്‍ സാധ്യയേറുന്നു. 2024 ജൂണില്‍ ആരംഭിക്കുന്ന കോപ്പ അമേരിക്ക, യൂറോ കപ്പുകള്‍ക്ക് മുന്നോടിയായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതായി അര്‍ജന്റീനന്‍ ജേര്‍ണലിസ്റ്റ് മാര്‍ക്കോസ് ഡുറാന്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരത്തിന് അമേരിക്ക വേദിയായേക്കും. ലോകകപ്പിന് മുമ്പ് ഫൈനലിസിമയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് വിജയം അര്‍ജന്റീനയ്ക്ക് ഒപ്പമായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം.
അതിന് കൂടാതെ കോപ്പ അമേരിക്കയും ഫിഫ ലോകകപ്പും അര്‍ജന്റീന നേടി. എന്നാല്‍ യൂറോ കപ്പ് ചാംപ്യന്മാരായ ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. 2024ലെ യൂറോ കപ്പിന് മുമ്പായി ശക്തരായ ടീമുകളുമായി മത്സരിക്കണമെന്നാണ് ഇറ്റാലിയന്‍ പരിശീലകനായ ലൂസിയാനോ സ്പല്ലേറ്റിയുടെ ആഗ്രഹം. അര്‍ജന്റീനയുടെ പരിശീലകന്‍ ലിയോണല്‍ സ്‌കെലോണിയും മറ്റൊന്നുമല്ല സ്വപ്‌നം കാണുന്നത്.
undefined
കോപ്പ അമേരിക്കയില്‍ ലിയോണല്‍ സ്‌കലോണി തന്നെ അര്‍ജന്റീനയെ പരിശീലിപ്പിക്കുമെന്നുള്ള വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ടൂര്‍ണമെന്റിനായി സ്‌കലോണിയും സഹപരിശീലകരും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കോപ്പ അമേരിക്കയിലും ചാംപ്യന്മാര്‍ക്ക് തന്ത്രമോതാന്‍ കോച്ച് സ്‌കലോണിയുണ്ടാകുമോ എന്നുള്ള സംശയങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ബ്രസീലിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിന് പിന്നാലെ പരിശീലക സ്ഥാനമൊഴിയുമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നെന്ന് സ്‌കലോണി പറഞ്ഞത് ആരാധകരെയും ടീമിനെയും ആശങ്കയിലാക്കിയത് ചെറുതൊന്നുമല്ല.
ജൂണില്‍ അമേരിക്കയിലാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്. മാര്‍ച്ചിലെ സന്നാഹമത്സരങ്ങളോടെ ടീമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങും. കഴിഞ്ഞ കോപ്പ അമേരിക്കയോടെയായിരുന്നു ലിയോണല്‍ സ്‌കലോണിയുടേയും അര്‍ജന്റീനയുടെയും ജൈത്രയാത്രയുടെ തുടക്കം.
ഹരിയാനയില്‍ യുവാവിന്റെ ആത്മഹത്യ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ ജോഗിന്ദര്‍ ശര്‍മ പ്രതിപ്പട്ടികയില്‍