കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത: ഉടൻ കേരളം സന്ദർശിക്കുമെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ

By Web Team  |  First Published Sep 5, 2024, 10:57 PM IST

കായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ സ്പെയിനിലെ മാഡ്രിഡിൽ അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം


തിരുവനന്തപുരം: കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്ക് സന്തോഷ വാർത്ത. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കും. കായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ സ്പെയിനിലെ മാഡ്രിഡിൽ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ ഫുട്ബോൾ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. അസോസിയേഷന്റെ പ്രതിനിധികളുടെ സന്ദർശനത്തിനു പിന്നാലെ അർജൻ്റീന ഫുട്ബോൾ ടീമും കേരളം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിക്ക് ഒപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെനിലെ മാഡ്രിഡിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു.

കേരളത്തിലെ അർജന്റീന ഫുട്ബോൾ ആരാധകരെ എല്ലായ്പ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ചർച്ചയിൽ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചർച്ചയായി. അതിനെ തുടർന്ന് അസ്സോസിയേഷൻ ഉടൻ തന്നെ കേരളം സന്ദർശിക്കുന്നതിന് താത്പര്യം അറിയിച്ചു. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ ഫുട്ബോൾ അക്കാദമികൾ സർക്കാരുമായി ചേർന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കുവാൻ താല്പര്യം അറിയിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!