സൗദിയിലേക്കല്ല, പാരീസില്‍ നിന്ന് മെസി ബാഴ്സയിലേക്ക് തന്നെ; സൂചനയുമായി ഭാര്യ അന്‍റോണെല്ല

By Web Team  |  First Published Jun 6, 2023, 10:40 AM IST

മെസിയെ തിരികെയെത്തിക്കാനുള്ള ആഗ്രഹം പരസ്യമാക്കിയ ബാഴ്സലോണക്ക് സ്പാനിഷ് ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് വിലങ്ങുതടിയാകുന്നത്. അതേസമയം, മെസിയുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിക്കാന്‍ ലാ ലിഗ പ്രസിഡന്‍റ് ജാവിയര്‍ ടെബാസ് ഇതുവരെ തയാറായിട്ടുമില്ല.


പാരീസ്: പി എസ് ജി വിട്ട അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയുടെ അടുത്ത ക്ലബ്ബ് ഏതെന്ന അഭ്യൂഹങ്ങളും ആകാംക്ഷയും നിറയുന്നതിനിടെ മെസി സ്പെയിനില്‍ തിരിച്ചെത്തുമെന്ന സൂചനയുമായി ഭാര്യ അന്‍റോണെല്ലാ റോക്കൂസോയുടെ ഫേസ്ബുക് പോസ്റ്റ്. ബാഴ്സലോണ കുപ്പായമിട്ട മെസിയുടെ ചിത്രത്തിനൊപ്പം തിരിച്ചുവരൂ ലിയോ എന്നാണ് അന്‍റോണെല്ല ഫേസ്ബുക്കില്‍ കുറിച്ചത്.

ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള മെസിയുടെ തീരുമാനത്തില്‍ ഭാര്യ അന്‍റോണെല്ല നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. അതിനിടെ മെസിയുടെ പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസി ബാഴ്സലോണ പ്രസിഡന്‍റ് ജുവാന്‍ ലപ്പോര്‍ട്ടയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Latest Videos

undefined

മെസിയെ തിരികെയെത്തിക്കാനുള്ള ആഗ്രഹം പരസ്യമാക്കിയ ബാഴ്സലോണക്ക് സ്പാനിഷ് ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് വിലങ്ങുതടിയാകുന്നത്. അതേസമയം, മെസിയുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിക്കാന്‍ ലാ ലിഗ പ്രസിഡന്‍റ് ജാവിയര്‍ ടെബാസ് ഇതുവരെ തയാറായിട്ടുമില്ല.

ആരാധകരെ ശാന്തരാകുവിന്‍; മെസി ബാഴ്‌സയോട് അടുക്കുന്നു, പ്രഖ്യാപനം ഉടന്‍?

മെസിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവില്‍ ഭാര്യ അന്‍റോണിയോയുടെ നിലപാടാണ് നിര്‍ണായകമാകുകയെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസിയുടെ മക്കള്‍ക്ക് പാരീസില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും ബാഴ്സലോണയാണ് അവര്‍ ഇഷ്ടപ്പെടുന്നതെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 21 വര്‍ഷം കാറ്റലോണിയയില്‍ തുടര്‍ന്നശേഷമാണ് മെസിയും കുടുംബവും പാരീസിലേക്ക് താമസം മാറിയത്.

മെസിയെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബായി അല്‍ ഹിലാലിന്‍റെയും യുഎസ് മേജര്‍ സോക്കര്‍ ലീഗ് ടീമായ ഇന്‍റര്‍ മിയാമിയുടെയും ശക്തമായ വെല്ലുവിളിയും ബാഴ്സക്ക് മറികടക്കേണ്ടതുണ്ട്. മെസിക്ക് ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ വാദ്ഗാനം ചെയ്തിരിക്കുന്നത്. പി എസ് ജിക്കായി കളിച്ച 75 മത്സരങ്ങളില്‍ 32 ഗോളുകളും 35 അസിസ്റ്റുകളും നല്‍കിയ മെസിക്ക് പക്ഷെ അവരുടെ എക്കാലത്തെയും വലിയ സ്വപ്നമായ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിക്കാനായില്ല.

click me!