ട്രാൻസ്‌ഫർ ജാലകത്തിൽ വന്‍ ട്വിസ്റ്റ്; അവസാന നിമിഷം ഗ്രീസ്‌മാന്‍ അത്‍ലറ്റിക്കോ മാഡ്രിഡില്‍

By Web Team  |  First Published Sep 1, 2021, 8:33 AM IST

സീസണിന് ശേഷം രണ്ട് വർഷത്തെ കരാറിലെത്താനും താരവും അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിൽ ധാരണയായി


ബാഴ്‌സലോണ: ബാഴ്‌സലോണ താരം അന്‍റോയിൻ ഗ്രീസ്‌മാൻ മുൻ ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡിൽ തിരിച്ചെത്തി. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്‍റെ അവസാന മണിക്കൂറിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം. 10 ദശദക്ഷം യൂറോ ട്രാൻസ്‌ഫർ ഫീസായി നൽകി ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്‌മാനെ അത്‍ലറ്റിക്കോ സ്വന്തമാക്കിയത്. 2022 ജൂൺ വരെയാണ് ലോൺ കാലാവധി.

സീസണിന് ശേഷം രണ്ട് വർഷത്തെ കരാറിലെത്താനും താരവും അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിൽ ധാരണയായി. 

Latest Videos

അതേസമയം കിലിയന്‍ എംബാപ്പെ ഈ സീസണില്‍ റയൽ മാഡ്രിഡിലേക്ക് പോകില്ലെന്ന് ഉറപ്പായി. താരക്കൈമാറ്റത്തിന്‍റെ അവസാന ദിനമായ ഇന്നലെ റയൽ മുന്നോട്ടുവച്ച 200 ദശദക്ഷം യൂറോയുടെ ഓഫറും പിഎസ്ജി സ്വീകരിച്ചില്ല. സ്‌പോർട്ടിങ് ലിസ്‌ബണിൽ നിന്ന് നുനോ മെൻഡസിനെ പിഎസ്ജിയും അ‍ത്‍ലറ്റിക്കോ താരം സോൾ നിഗ്വസിനെ ലോണിൽ ചെൽസിയും അവസാന മണിക്കൂറിൽ സ്വന്തമാക്കി.

യൂറോപ്പിലെ പ്രധാന ലീഗുകളിലെ താരക്കൈമാറ്റത്തിനുള്ള സമയം ഇതോടെ അവസാനിച്ചു. 

ബ്ലാസ്റ്റേഴ്‌സിന് സ്‌പാനിഷ് കരുത്ത്; അൽവാരോ വാസ്ക്വേസുമായി കരാറായി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!