ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിര്‍ത്തൂ! ഗാര്‍നാച്ചോയ്‌ക്കെതിരെ തുറന്നടിച്ച് എയ്ഞ്ചല്‍ ഡി മരിയ

By Web Team  |  First Published Feb 1, 2024, 8:08 PM IST

ഗര്‍നാച്ചോയ്‌ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ വെറ്ററന്‍ താരം എയ്ഞ്ചല്‍ ഡി മരിയ. റൊണാള്‍ഡോയെ അനുകരിക്കുന്നത് നിര്‍ത്തണമെന്നാണ് ഡി മരിയ പറുന്നത്.


ലണ്ടന്‍: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വലിയ ആരാധകനാണ് അര്‍ജന്റൈന്‍ യുവതാരം അലസാന്‍ഡ്രോ ഗര്‍നാച്ചോ. മാഞ്ചസ്റ്റര്‍ യുണൈറ്റില്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. ഗോള്‍ നേടുമ്പോള്‍ ഗര്‍നാച്ചോ ആനുകരിക്കുന്നത് ക്രിസ്റ്റിയാനോയെയാണ്. പോര്‍ച്ചുഗീസ് വെറ്ററന്‍ താരത്തിനോടുള്ള ആരാധന പലപ്പോഴും ഗര്‍നാച്ചോ തുറന്നുപറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അര്‍ജന്റീന ആരാധകര്‍ക്ക് ഗര്‍നാച്ചോയോട് ചെറിയ വിരോധവമുണ്ട്. 

ഇപ്പോള്‍ ഗര്‍നാച്ചോയ്‌ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ വെറ്ററന്‍ താരം എയ്ഞ്ചല്‍ ഡി മരിയ. റൊണാള്‍ഡോയെ അനുകരിക്കുന്നത് നിര്‍ത്തണമെന്നാണ് ഡി മരിയ പറുന്നത്. താരത്തിന്റെ വാക്കുള്‍... ''ഗര്‍നാച്ചോ ക്രിസ്റ്റിയാനോയെ അനുകരിക്കുന്നത് നിര്‍ത്തണം. ലിയോണല്‍ മെസിയെയാണ് പിന്തുടരേണ്ടത്. ഗര്‍നാച്ചോയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒരിക്കലും റൊണാള്‍ഡോയെ പിന്തുടരില്ല. മെസിയുടെ ഗോള്‍ ആഘോഷം ഞാന്‍ മാതൃകയാക്കും.'' ഡി മരിയ വ്യക്തതമാക്കി.

Latest Videos

undefined

യുവതാരത്തിന്റെ കഴിവിനെ കുറിച്ചും താരം സംസാരിച്ചു. ''വേഗതയുള്ള താരമാണ് ഗര്‍നാച്ചോ. അര്‍ജന്റൈന്‍ ടീമില്‍ വലിയ ഭാവിയുണ്ട്.'' ഡി മരിയ കൂട്ടിചേര്‍ത്തു. കോപ്പ അമേരിക്കയോടെ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറയുമെന്ന് പ്രഖ്യാപിച്ചിരുന്നു അര്‍ജന്റീന സൂപ്പര്‍ താരം. എല്ലാ പിന്തുണയ്ക്കും ആരാധകര്‍ക്കും കുടുംബത്തിനും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായി മരിയയുടെ ദീര്‍ഘമായ ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നു. 

ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന ഡി മരിയ കപ്പ് വിജയിച്ചതോടെ കുറച്ച് കാലം കൂടി കളിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ വച്ചാണ് കോപ്പ് അമേരിക്ക ടൂര്‍ണമെന്റ് നടക്കുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന നേടിയത് ബ്രസീലിനെതിരായ ഡി മരിയയുടെ ഒറ്റ ഗോളിലായിരുന്നു. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെയും ഡി മരിയ ഗോള്‍ നേടി. 2008ല്‍ അര്‍ജന്റീന കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ഡി മരിയ ടീമിനായി ആകെ 134 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 29 ഗോളുകള്‍ നേടി.

വിരാട് കോലി എനിക്ക് മകനെ പോലെ! വിവാദ പ്രസ്താവനയില്‍ യൂടേണ്‍ എടുത്ത് മുന്‍ സെലക്റ്റര്‍ ചേതന്‍ ശര്‍മ
 

click me!