സൗദി പ്രോ ലീഗില്‍ ഇതിന് മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.
റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ സൗദി കപ്പ് ഫൈനല്‍ പോരാട്ടത്തിന് നാളെ ഇറങ്ങും. ചിര വൈരികളായ അല്‍ ഹിലാലാണ് എതിരാളി. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം. ഈ സീസണിലെ മൂന്നാം കിരീടമാണ് അല്‍ ഹിലാല്‍ ലക്ഷ്യമിടുന്നത്. സൗദി പ്രോ ലീഗില്‍ ഇതിന് മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. മിന്നും ഫോമിലുള്ള റൊണാള്‍ഡോയിലാണ് അല്‍ നസറിന്റെ പ്രതീക്ഷ.
അതേസയമയം, അല്‍ ഹിലാലിന്റെ കോച്ച് ജോര്‍ജെ ജീസുസിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. അല്‍ ഹിലാലിനെ സൗദി പ്രൊ ലീഗ് ചാന്പ്യന്മാരാക്കിയതിന് പിന്നാലെയാണ് ക്ലബിന്റെ തീരുമാനം. ഒരു വര്‍ഷം മുന്‍പാണ് ജോര്‍ജെ ജീസുസ് അല്‍ഹിലാലിന്റെ മാനേജറായി എത്തുന്നത്. വലിയ ആധിപത്യത്തോടെയാണ് അല്‍ ഹിലാല്‍ ഇത്തവണ കിരീടം സ്വന്തമാക്കിയത്. ലീഗില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ അല്‍ ഹിലാല്‍ 101 ഗോളുകള്‍ നേടി.
undefined
തുടക്കം മുതല്‍ അവരുണ്ട്! ഷാക്കിബും രോഹിത്തിനും ടി20 ലോകകപ്പിലെ ബെസ്റ്റ് ഫ്രണ്ട്‌സെന്ന് ആരാധകര്‍
ചിരവൈരികളായ റൊണാള്‍ഡോയുടെ അല്‍നസറിനെ പിന്നാലാക്കിയാണ് നേട്ടം. ഇതിന് മുന്‍പ് 2018 ലും ജോര്‍ജെ ജീസുസ് അല്‍ ഹിലാലിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഈ സീസണില്‍ ലീഗ് കിരീടത്തിനൊപ്പം സൂപ്പര്‍ കപ്പും അല്‍ഹിലാല്‍ സ്വന്തമാക്കി. എഎഫ്‌സി ചാന്പ്യന്‍സ് ലീഗ് ഫൈനലിലുമെത്തി. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്. നെയ്മര്‍ അടുത്ത സീസണോടെ തിരിച്ചെത്തുമെന്നാണ് അല്‍ഹിലാലിന്റെ പ്രതീക്ഷ.
കൂടുതല്‍ താരങ്ങള്‍ സൗദിയിലേക്ക്?
വരും സീസണിലും വമ്പന്‍ താരങ്ങളെ യൂറോപ്പിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സൗദി ഫുട്ബോള്‍. അടുത്ത സീസണില്‍ പത്ത് സൂപ്പര്‍ താരങ്ങളെ സൗദി പ്രോ ലീഗില്‍ എത്തിക്കാനാണ് ക്ലബുകളുടെ നീക്കം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കാസെമിറോ, ബ്രൂണോ ഫെര്‍ണാണ്ടസ്, റാഫേല്‍ വരാനെ, ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍, മുഹമ്മദ് സല, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്‌സന്‍, കെവിന്‍ ഡിബ്രുയ്ന്‍, തുടങ്ങിയവരെയാണ് സൗദി ക്ലബുകള്‍ നോട്ടമിട്ടിരിക്കുന്നത്. 2034 ഫിഫ ലോകകപ്പിന് വേദിയാവുന്നത് സൗദി അറേബ്യയാണ്. ഇതിന് മുന്‍പ് രാജ്യത്തെ ലോക ഫുട്ബോളിലെ ശക്തികേന്ദ്രമാക്കുകയാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം.