ഐഎസ്എല്ലില്‍ പരാതികളുടെ പ്രളയമായിരുന്നു. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലോ ഓഫില്‍ ബെംഗളൂരുവിന് എതിരായ മത്സരം പൂര്‍ത്തിയാക്കാതെ കളിക്കളം വിട്ടുപോയി. എടികെ മോഹന്‍ ബഗാനെതിരായ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ബംഗളൂരു എഫ്‌സി ഉടമസ്ഥന്‍ പാര്‍ഥ് ജിന്‍ഡാലും റഫറിമാര്‍ക്കെതിരെ രംഗത്തെത്തി.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് റഫറിമാര്‍ക്കെതിരെ ആയിരുന്നു. ഇതോടെ അടുത്ത സീസണില്‍ വാര്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. റഫറിമാരുടെ തീരുമാനങ്ങളിലെ പിഴവുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്‌ബോളില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഏര്‍പ്പെടുത്തിയത്. സാമ്പത്തിക ചെലവ് കൂടുതലായതിനാല്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ വാര്‍ നിലവില്‍ വന്നിട്ടില്ല.
ഇതുകൊണ്ടുതന്നെ ഐഎസ്എല്ലില്‍ പരാതികളുടെ പ്രളയമായിരുന്നു. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലോ ഓഫില്‍ ബെംഗളൂരുവിന് എതിരായ മത്സരം പൂര്‍ത്തിയാക്കാതെ കളിക്കളം വിട്ടുപോയി. എടികെ മോഹന്‍ ബഗാനെതിരായ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ബംഗളൂരു എഫ്‌സി ഉടമസ്ഥന്‍ പാര്‍ഥ് ജിന്‍ഡാലും റഫറിമാര്‍ക്കെതിരെ രംഗത്തെത്തി. വാര്‍ സംവിധാനം നിര്‍ബന്ധമായും നടപ്പാക്കണമെന്നും ജിന്‍ജാല്‍ ആവശ്യപ്പെട്ടു. റഫറി അനുവദിച്ച വിവാദ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു ജയിച്ച് സെമിയിലെത്തിയത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്‌സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. ഇത്തരം വിവാദങ്ങള്‍ക്കെല്ലാം പിന്നാലെയാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം.
undefined
എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേയാണ് അടുത്ത ഐഎസ്എല്ലില്‍ സീസണില്‍ വാര്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഫുട്‌ബോള്‍ ഫെഡറേഷനെന്ന് വ്യക്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പടെ ലോക ഫുട്‌ബോളിലെ പ്രധാന ലീഗുകളില്‍ നിലവിലുള്ള വാര്‍ സംവിധാനത്തിന് ഓരോ മത്സരത്തിനും ഇരുപത് ലക്ഷം രൂപയോളമാണ് ചെലവ്. ഇത്രയും തുക മുടക്കാന്‍കഴിയാത്തതിനാല്‍ ചെവല് കുറഞ്ഞ ബെല്‍ജിയം മാതൃകയാവും ഇന്ത്യ സ്വീകരിക്കുക.
ഇക്കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ചൗബേ ബല്‍ജിയം സന്ദര്‍ശിച്ചിരുന്നു. വാര്‍ ലൈറ്റ് ഇന്ത്യക്ക് ബാധ്യതയാവില്ലെന്നും അടുത്ത സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പിഴവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കല്യാണ്‍ ചൗബേ പറഞ്ഞു.