പി എസ് ജിയുമായി കരാർ പൂർത്തിയാക്കിയ മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താൽപര്യം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് കരാർ വാഗ്ദാനം ചെയ്യാൻ ബാഴ്സലോണയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ബാഴ്സലോണ: ലിയോണൽ മെസ്സി അടുത്ത സീസണിൽ ഏത് ക്ലബിൽ കളിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ബാഴ്സലോണയ്ക്ക് വെല്ലുവിളി ഉയർത്തി മെസിയെ സ്വന്തമാക്കാൻ രണ്ട് പ്രീമിയർ ലീഗ് ക്ലബുകളും രംഗത്തെത്തി. സൗദി ക്ലബ്ബായ അല്‍ ഹിലാലിന്‍റെ മോഹന വാഗ്ദാനം മറികടന്ന് ലിയോണൽ മെസിയെ കാംപ് നൗവിൽ തിരികെയെത്തിക്കാൻ ബാഴ്സ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ കൂടി മെസിക്കായി മത്സരരംഗത്തെത്തിയത്.
പി എസ് ജിയുമായി കരാർ പൂർത്തിയാക്കിയ മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താൽപര്യം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് കരാർ വാഗ്ദാനം ചെയ്യാൻ ബാഴ്സലോണയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അനുവദിക്കപ്പെട്ട ശമ്പള ബില്ലിനുള്ളിൽ മെസിയെ ലാ ലീഗയിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് ബാഴ്സയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി നിലവിലെ താരങ്ങളിൽ ചിലരെ ഒഴിവാക്കണം.
undefined
ഇതിനിടെയാണ് മെസിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസിയും ന്യൂകാസിൽ യുണൈറ്റഡും രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ന്യൂകാസിൽ മെസിയെ നോട്ടമിട്ടിരിക്കുന്നത്. സൗദി ഗ്രൂപ്പ് ഉടമവസ്ഥാവകാശം ഏറ്റെടുത്തതോടെ ന്യൂകാസിലിനും ടോഡ് ബോഹ്‍ലിയുടെ ഉടമസ്ഥതയിലുള്ള ചെൽസിക്കും മെസിയുടെ പ്രതിഫലവും മറ്റ് ഉയർന്ന വേതന വ്യവസ്ഥകളും തടസ്സമാവില്ല.
സൗദിയിലേക്കല്ല, പാരീസില്‍ നിന്ന് മെസി ബാഴ്സയിലേക്ക് തന്നെ; സൂചനയുമായി ഭാര്യ അന്‍റോണെല്ല
അതിനിടെ സൗദി ക്ലബ് അൽ ഹിലാൽ വീണ്ടും വമ്പൻ ഓഫറുമായി മെസിയെ സമീപിച്ചിട്ടുണ്ട്. അടുത്ത വർഷത്തെ കോപ്പ അമേരിക്കയ്ക്ക് തയ്യാറെടുക്കാനായി യൂറോപ്യൻ ഫുട്ബോളിൽ തുടരാനാണ് മെസി ആഗ്രഹിക്കുന്നത്. ഇതുകൊണ്ടുതന്നെ അൽ ഹിലാൽ മെസിക്കായി ഇനിയും കാത്തിരിക്കേണ്ടിവരും.
എന്നാല്‍ ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള മെസിയുടെ തീരുമാനത്തില്‍ ഭാര്യ അന്‍റോണെല്ല നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. മെസിയുടെ പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസി ബാഴ്സലോണ പ്രസിഡന്‍റ് ജുവാന്‍ ലപ്പോര്‍ട്ടയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.