മോ‍ഡ്രിച്ചിന്‍റെ കണ്ണീര്‍ വീണ റഷ്യ; ഉദിച്ചുയര്‍ന്ന എംബാപ്പെ

By Vandana PR  |  First Published Nov 18, 2022, 3:30 PM IST

കിരീടം കൈവിട്ടപ്പോൾ ക്രൊയേഷ്യയുടെ സുവർണ തലമുറ കണ്ണീരണിഞ്ഞത് കാണികളും ഏറ്റെടുത്തു.  ടൂർണമെന്റിലെ മറ്റൊരു ആകർഷണ കേന്ദ്രമായിരുന്ന ബെൽജിയം മൂന്നാമതെത്തി.


ദോഹ: ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. മൈതാനങ്ങളിൽ നിന്ന് ഉയരാൻ പോകുന്ന ആവേശം,  പിറക്കാനിരിക്കുന്ന സുന്ദരഗോളുകൾ, പ്രതിരോധത്തിന്‍റെയും തന്ത്രങ്ങളുടെയും പോര്. ലോകം രാഷ്ട്രീയ സാമൂഹികവിയോജിപ്പുകൾക്ക് അപ്പുറം ഖത്തറിന്‍റെ 'ഠ' വട്ടത്തിലേക്ക് ചുരുങ്ങുന്ന നാളുകൾ. പുതിയ താരോദയം, പുതിയ ചാമ്പ്യൻമാർ, പുതിയ സ്വപ്നടീം.ചർച്ചകൾ സജീവം. വാതുവെപ്പുകൾ ഉഷാർ. ആവേശത്തിന്റെ ദിനങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് കൂടുതൽ ഊ‌ർജവും പ്രസരിപ്പും നൽകാൻ ഒരിത്തിരി പിന്നാമ്പുറത്തെ രസങ്ങൾ ഓർക്കാം.

2018ലെ റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്‍റെ അര്‍ജന്‍റീനയുടെയും ബെല്‍ജിയത്തിന്‍റെയും ക്രോയേഷ്യയുടെയുമെല്ലാം വെല്ലുവിളികള്‍ മറികടന്ന് ഫ്രാന്‍സ് ചാമ്പ്യന്‍മാരായി. ബെക്കൻബോവറെ പോലെ ദിദിയർ ദെഷാംപ്സും കളിക്കാരനായി നേടിയതിന് പിന്നാലെ കോച്ചായും കിരീടം ഏറ്റുവാങ്ങി. അട്ടിമറി വിജയങ്ങളും തിരിച്ചുവരവുകളമായി ടൂർണമെന്റിനെ കയ്യിലെടുത്ത ക്രൊയേഷ്യ രണ്ടാമതായി.  കിരീടം കൈവിട്ടപ്പോൾ ക്രൊയേഷ്യയുടെ സുവർണ തലമുറ കണ്ണീരണിഞ്ഞത് കാണികളും ഏറ്റെടുത്തു.  ടൂർണമെന്റിലെ മറ്റൊരു ആകർഷണ കേന്ദ്രമായിരുന്ന ബെൽജിയം മൂന്നാമതെത്തി.

Latest Videos

മെസിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് റൊണാള്‍ഡോ, അടുത്ത സുഹൃത്തല്ല, പക്ഷെ..

ഇംഗ്ലണ്ട് നാലാമതും. നാലു ടീമുകളും പ്രധാന പുരസ്കാരങ്ങളും പങ്കിട്ടെടുത്തു. മികച്ച കളിക്കാരനായത് ക്രൊയേഷ്യയുടെ നായകൻ ലൂക്ക മോഡ്രിച്ച്, ഏറ്റവും കൂടുതൽ ഗോളടിച്ചത് ഇംഗണ്ടിന്റെ നായകൻ ഹാരി കേയ്ൻ. മികച്ച ഗോളി ബെൽജിയത്തിന്റെ തിബോ ക്വോട്ടോ. യങ് പ്ലെയർ, പെലെയുടെ പിൻഗാമിയായി വാഴ്ത്തപ്പെട്ട  എംബപ്പെ. മികച്ച ഗോൾ കുറിക്കപ്പെട്ടത് ഫ്രാൻസിന്‍റെ ബെഞ്ചമിന്‍ പവാഡിന്‍റെ പേരിൽ . അർജന്‍റീനക്ക് എതിരായ മത്സരത്തിൽ ഗോൾപോസ്റ്റിന് അകലെ നിന്ന്, പ്രയാസമേറിയ ആംഗിളിൽ നിന്ന്, അതിമനോഹരമായി പായിച്ച ലോംഗ് റേഞ്ച് ഗോൾ.

മൈതാനത്ത് വിരിഞ്ഞ കവിത എന്നായിരുന്നു ചിലർ പറഞ്ഞത്. രണ്ടാമതായി പരിഗണിക്കപ്പെട്ടത് കൊളംബിയയുടെ ക്വിന്റേറോ ജപ്പാന് എതിരെ നേടിയ ഗോൾ. ഫ്രീകിക്ക് ആണ് ഗോളായത്. ഉയർന്നു പൊന്തിയ എതിർകളിക്കാരുടെ കാലിന്നടിയിലൂടെ സമർത്ഥമായി ഒഴുകിപ്പോയ പന്ത് ജപ്പാൻ ഗോൾവല കടന്നു. ജപ്പാന് എതിരെ ടീമിനെ തിരിച്ചെത്തിച്ച രക്ഷാ ഗോൾ. ഇനി പുതിയ കണക്കുകൾ വരും, വിലയിരുത്തലുകൾ വരും, പുതിയ ജേതാക്കൾ വരും. കാത്തിരിക്കാം. കാൽപ്പന്തുകളിയുടെ പുതിയ രാജാക്കൻമാർക്കായി.

ഖത്തര്‍ ലോകകപ്പ് കിക്കോഫിന് രണ്ട് നാള്‍; ഇന്ത്യന്‍ സമയം; മത്സരങ്ങള്‍ കാണാനുള്ള വഴികള്‍

click me!