വല്ലാത്ത ഐഡിയ! ഇനിയും മുൻ കാമുകന് ക്യാഷ് ഓണ്‍ ഡെലിവറിയായി ഭക്ഷണം അയക്കല്ലേ; അങ്കിതയോട് സൊമാറ്റോയുടെ അപേക്ഷ

By Web Team  |  First Published Aug 2, 2023, 9:16 PM IST

ഒരു ഉപഭേക്താവിനോട് ഭക്ഷണം ഇനിയും ഇങ്ങനെ ഓര്‍ഡര്‍ ചെയ്യല്ലേ എന്നുള്ള സൊമാറ്റോയുടെ അഭ്യര്‍ത്ഥനയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്


ഭക്ഷണം ഡെലിവറി ചെയ്യുന്ന കാര്യത്തിൽ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളില്‍ ചില വൈറല്‍ കുറിപ്പുളുമായി ഫുഡ് ഡെലവറി ആപ്പായ സൊമാറ്റോ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ഒരു ഉപഭേക്താവിനോട് ഭക്ഷണം ഇനിയും ഇങ്ങനെ ഓര്‍ഡര്‍ ചെയ്യല്ലേ എന്നുള്ള സൊമാറ്റോയുടെ അഭ്യര്‍ത്ഥനയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. ഭോപ്പാലിൽ നിന്നുള്ള അങ്കിതയോടാണ് സൊമാറ്റോയുടെ അഭ്യര്‍ത്ഥന.

ക്യാഷ് ഓൺ ഡെലിവറിയായി താങ്കളുടെ മുൻ കാമുകന് ഫുഡ് അയക്കുന്നത് നിര്‍ത്തുക. ഇത് മൂന്നാം തവണയാണ്, അദ്ദേഹം പണം നൽകാൻ വിസ്സമ്മതിക്കുന്നു എന്നാണ് സൊമാറ്റോ ട്വിറ്ററില്‍ കുറിച്ചത്. അങ്കിത എന്നൊരാള്‍ ഉണ്ടോ, അതോ സാങ്കല്‍പ്പികമായ ഒരു തമാശയ്ക്ക് സെമാറ്റോ കുറിപ്പ് പോസ്റ്റ് ചെയ്തതാണോ എന്ന് വ്യക്തമല്ല. പക്ഷേ, സാമൂഹിക മാധ്യമങ്ങള്‍ കുറിപ്പ് ഏറ്റെടുത്തു കഴിഞ്ഞു. ഇത് കൊള്ളാമല്ലോ, അങ്കിത ഒരു പുതിയ ഐഡിയ കാട്ടിതന്നു എന്നാണ് ഒരാള്‍ കുറിച്ചത്.

Latest Videos

അല്‍പ്പം കൂടെ കടന്ന് ഭക്ഷണം കൂടാതെ അടി കൂടെ ഡെലിവര്‍ ചെയ്യുന്ന സംവിധാനം സൊമാറ്റോ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. എന്തായാലും അങ്കിത സോഷ്യല്‍ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഇനി ഈ ബുദ്ധി ആരൊക്കെ പ്രയോഗിക്കും എന്ന് മാത്രമേ അറിയാനുള്ളൂ.

അതേസമയം, ഒരു യുവ യൂട്യൂബര്‍ കഷ്ടപ്പെടുന്ന ഡെലിവെറി ഏജന്‍റുമാരെ സഹായിക്കാനായി അദ്ദേഹത്തിന്‍റേതായ രീതിയില്‍ ഒരു പുതിയ സംവിധാനം സജ്ജീകരിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിദ്ദേഷ് ലൊകാരെ എന്ന യൂട്യൂബറാണ് 'റിലാക്സ് സ്റ്റേഷൻ' എന്ന പേരില്‍ ഡെലിവെറി ഏജന്‍റുമാര്‍ക്കൊരു ഇടത്താവളമൊരുക്കിയിരിക്കുന്നത്. ഇവിടെ ഡെലിവെറി ഏജന്‍റുമാര്‍ക്ക് വെള്ളം, ചായ, സ്നാക്സ്, അല്‍പനേരം ഇരിക്കാനുള്ള സൗകര്യം, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, മഴക്കോട്ട് എല്ലാം ലഭ്യമായിരിക്കും.

വഴിയരികിൽ നില്‍ക്കേ ഇന്നോവ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് നഷ്ടപരിഹാരമായി ഒരു കോടിയിലധികം രൂപ, വിധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!