സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ച, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും സിങ്ക് അത്യാവശ്യമാണ്.
സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ഒരു പോഷകമാണ് സിങ്ക്. സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ച, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും സിങ്ക് അത്യാവശ്യമാണ്. അത്തരത്തില്‍ സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ഇതിനായി ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം.
രണ്ട്...
സിങ്കിന്റെ നല്ല സ്രോതസ്സാണ് മത്തങ്ങാ വിത്തുകള്‍. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മൂന്ന്...
പയറുവര്‍ഗങ്ങള്‍ ആണ് അടുത്തത്. കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ത്രീകള്‍ക്ക് നല്ലതാണ്.
നാല്...
മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ സ്ത്രീകള്‍ ദിവസവും ഓരോ മുട്ട കഴിക്കുന്നത് നല്ലതാണ്.
അഞ്ച്...
പാലും പാലുല്‍പ്പന്നങ്ങളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ആറ്...
റെഡ് മീറ്റിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ മിതമായ അളവില്‍ ഇവയും കഴിക്കാം.
ഏഴ്...
ബ്രൌണ്‍ റൈസ്, ഓട്സ് എന്നിവയിലും സിങ്കും ഫൈബറുമൊക്കെ ഉണ്ട്. ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
എട്ട്...
ഉരുളക്കിഴങ്ങാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും സിങ്ക് ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്.
ഒമ്പത്...
ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ മിതമായ അളവില്‍ ഇവയും കഴിക്കാം.
പത്ത്...
സൂര്യകാന്തി വിത്തുകളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും സിങ്ക് അടങ്ങിയിട്ടുള്ളതിനാല്‍ സ്ത്രീകള്‍ക്ക് ഇവ കഴിക്കാം.
Also read: ബിപി കുറയ്ക്കാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍...