മഴക്കാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രധാനമായും പ്രതിരോധശേഷി മെച്ചപ്പെടുത്താനും അതുവഴി മഴക്കാല രോഗങ്ങളെ ചെറുക്കാനും, പൊതുവില്‍ മഴക്കാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമായിട്ടുള്ള ഭക്ഷണങ്ങളാണിവ.
കാലാവസ്ഥ അനുസരിച്ച് നമ്മുടെ ആരോഗ്യസ്ഥിതിയും ( Climate Change ) മാറിമറിഞ്ഞ് വരുമല്ലോ. കാലാവസ്ഥ മാറുമ്പോള്‍ ( Climate Change ) നമ്മള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതരീതികളിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍. ഇത് ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കും.
അത്തരത്തില്‍ മഴക്കാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ( Monsoon Diet ) ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രധാനമായും പ്രതിരോധശേഷി മെച്ചപ്പെടുത്താനും അതുവഴി മഴക്കാല രോഗങ്ങളെ ചെറുക്കാനും, പൊതുവില്‍ മഴക്കാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമായിട്ടുള്ള ഭക്ഷണങ്ങളാണിവ( Monsoon Diet ).
undefined
ഒന്ന്...
സീസണലായി ലഭിക്കുന്ന പഴങ്ങളാണ് ഈ പട്ടികയിലാദ്യം ഉള്‍പ്പെടുത്തുന്നത്. ആപ്പിള്‍, ഞാവല്‍, പ്ലം, ചെറികള്‍, പീച്ച്, പപ്പായ, പിയേഴ്സ്, മാതളം തുടങ്ങി സീസണലായി ലഭിക്കുന്ന പഴങ്ങളെല്ലാം കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ജലാംശം നല്ലരീതിയില്‍ അടങ്ങിയ പഴങ്ങള്‍ അധികം എടുക്കാതിരിക്കുകയും വേണം.
രണ്ട്...
സൂപ്പുകളും ചായയുമെല്ലാം മഴക്കാലത്തിന് ഏറെ അനുയോജ്യമായവയാണ്. ഗ്രീൻ ടീ, മസാല ടീ, ഹെര്‍ബ് ടീ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിനൊപ്പം പച്ചക്കറികളോ ഇറച്ചിയോ എല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പുകളും ആരോഗ്യത്തിന് നല്ലതാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനാണ് ഇവയെല്ലാം പ്രയോജനപ്പെടുന്നത്.
മൂന്ന്...
തൈരും മോരുമെല്ലാം മഴക്കാലത്തിന് അനുയോജ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തന്നെയാണ്. ചിലര്‍ക്ക് ഇക്കാര്യത്തില്‍ സംശയം തോന്നാറുണ്ട്. എന്നാല്‍ ഇവയെല്ലാം മഴക്കാലത്ത് കഴിക്കുന്നത് ഈ കാലാവസ്ഥയില്‍ പൊതുവേ നേരിടുന്ന ദദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കൂടുതല്‍ സഹായകമാവുക. അതേസമയം പാല്‍ ആണെങ്കില്‍ മഴക്കാലത്ത് നല്ലതുപോലെ തിളപ്പിച്ച ശേഷം മാത്രം കഴിക്കുക.
നാല്...
കയ്പുള്ള ഭക്ഷണങ്ങളും മഴക്കാലത്തിന് ഏറെ യോജിച്ചതാണ്. കയ്പക്ക, ചില ഹെര്‍ബല്‍ ചായകള്‍ എല്ലാം ഇതിനുദാഹരണമാണ്. ഇവ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കാം. വൈറ്റമിനുകള്‍- ധാതുക്കള്‍ തുടങ്ങി പല അവശ്യഘടകങ്ങളാലും സമ്പന്നമാണിവ.
അഞ്ച്...
വീട്ടില്‍ തന്നെ തയ്യാറാക്കുന്ന പഴച്ചാറുകളും തണുപ്പ് കൂടാതെ മഴക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം പൊതുവില്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് ഏറെ സഹായകമാവുക.
ആറ്....
മഴക്കാലത്ത് പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അത്ര നല്ലതല്ല. ഇലകളും. പച്ചക്കറികള്‍ വേവിച്ച് കഴിക്കുന്നത് ഉചിതവുമാണ്. പച്ചക്കറികള്‍ക്കൊപ്പം തന്നെ 'പ്രോബയോട്ടിക്സ്' വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളും കാര്യമായി ഡയറ്റിലുള്‍പ്പെടുത്തുക.
ഏഴ്...
ഇഞ്ചിയും വെളുത്തുള്ളിയും നമുക്കറിയാം ധാരാളം ഔഷധഗുണങ്ങളുള്ള രണ്ട് വിഭവങ്ങളാണ്. ബാക്ടീരിയ പോലുള്ള സൂക്ഷ്മ രോഗാണുക്കള്‍ക്കെതിരെ പോരാടാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. മഴക്കാലത്ത് ഇത്തരം രോഗാണുക്കള്‍ രോഗങ്ങള്‍ കൂടുതലായി പരത്തുന്ന സമയമാണ്. അതിനാല്‍ ഇവയും കാര്യമായി ഡയറ്റിലുള്‍പ്പെടുത്താം.
എട്ട്...
ഒമേഗ -3 ഫാറ്റി ആസിഡുകളടങ്ങിയ ഭക്ഷണങ്ങളും മഴക്കാലത്തിന് ഏറെ യോജിച്ചതാണ്. ഇവയ്ക്ക് വിവിധ അണുബാധകള്‍ക്കെതിരെ പോരാടാനുള്ള ശക്തിയുണ്ട് എന്നതിനാലാണിത്. മീൻ, ചെമ്മീൻ, ഓയിസ്റ്റര്‍, വാള്‍നട്ട്സ്, പിസ്ത, ഫ്ലാക്സ് സീഡ്സ് എന്നിങ്ങനെ പല ഭക്ഷണങ്ങളും ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്.
Also Read:- മഴക്കാലത്ത് അത്താഴത്തിന് തയ്യാറാക്കാം ചിക്കൻ- ടെര്‍മെറിക് സൂപ്പ്...