Spicy Food : ലോകത്തിലെ ഏറ്റവും എരിവേറിയ എട്ട് വിഭവങ്ങള്‍...

By Web Team  |  First Published Feb 5, 2022, 10:45 PM IST

ഒരുപക്ഷേ നമുക്ക് രുചി നോക്കാന്‍ പോലും ഭയം തോന്നുന്ന അത്രയും എരിവുള്ള വിഭവങ്ങളും ഇക്കൂട്ടത്തില്‍ വരും. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും എരുവേറിയ എട്ട് വിഭവങ്ങളെയാണിനി പരിചയപ്പെടുത്തുന്നത്


'സ്‌പൈസി' ഭക്ഷണങ്ങള്‍ക്ക് ( Spicy Food ) പേരുകേട്ട രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് പലയിടങ്ങളിലും 'സ്‌പൈസി'യായ വിഭവങ്ങളുണ്ട്. ഒരുപക്ഷേ നമുക്ക് രുചി നോക്കാന്‍ പോലും ഭയം തോന്നുന്ന അത്രയും എരിവുള്ള വിഭവങ്ങളും ഇക്കൂട്ടത്തില്‍ വരും. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും എരുവേറിയ എട്ട് വിഭവങ്ങളെയാണിനി ( Worlds Spiciest )  പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

Latest Videos

undefined

ബംഗ്ലാദേശില്‍ നിന്ന് കടല്‍ കടന്ന് യുകെയിലെത്തിയ ഒരു വിഭവമാണ് 'ഫാല്‍ കറി'. ലോകത്തിലെ ഏറ്റവും എരുവേറിയ 'ഭൂത് ജൊലോകിയ' എന്ന മുളകുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ചിക്കനോ മട്ടണോ ഉപയോഗിച്ചാണ് കറി ചെയ്യുന്നത്.

ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവയും പത്ത് തരം മുളകും ഇതില്‍ ചേര്‍ക്കുന്നുണ്ട്. 

രണ്ട്...

ഇന്ത്യയിലെ ഭക്ഷണം പൊതുവേ 'സ്‌പൈസി'യാണെന്നത് നമ്മള്‍ ആദ്യമേ പറഞ്ഞുവല്ലോ. അപ്പോള്‍ ലോകത്തിലെ ഏറ്റവും എരിവേറിയ ഭക്ഷണങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വിഭവം ഇല്ലാതിരിക്കില്ലല്ലോ! ഗോവന്‍ വിന്താലുവാണ് ഇതിലൊന്ന്. പൊതുവേ വിന്താലും അല്‍പം 'സ്‌പൈസി'യാണ്. ഇതില്‍ തന്നെ കുറെക്കൂടി എരിവേറിയതാണ് പരമ്പരാഗത ഗോവന്‍ വിഭവമായ ഗോവന്‍ വിന്താലു. ചിക്കനോ മട്ടണോ ആണ് ഇതില്‍ ചേര്‍ക്കുന്നത്.

തേങ്ങ, റെഡ് വൈന്‍, കശ്മീരി ചില്ലി, റെഡ് ചില്ലി പൗഡര്‍ തുടങ്ങിയവയാണ് പ്രധാന ചേരുവകള്‍. ചിലര്‍ 'ഭൂത് ജൊലോകിയ'യും ഇതില്‍ ചേര്‍ക്കാറുണ്ട്. 

മൂന്ന്...

മറ്റൊരു ഇന്ത്യന്‍ വിഭവം കൂടി ഈ പട്ടികയില്‍ വരുന്നുണ്ട്. 'ലാല്‍ മാസ്' എന്നാണിതിന്റെ പേര്. രാജസ്ഥാനി വിഭവമാണിത്.

ഇറച്ചി, ധാരാളം ചുവന്ന മുളക് ചേര്‍ത്താണ് ഇതിന് വേണ്ടി തയ്യാറാക്കുന്നത്. 

നാല്...

എത്യോപ്യയില്‍ നിന്നുള്ള 'സിക്- സിക് വാട്ട്' എന്ന വിഭവമാണ് അടുത്തതായി ഇക്കൂട്ടത്തില്‍ വരുന്നത്. അടിസ്ഥാനപരമായി ഇതൊരു തനി വിഭവമല്ല. സ്റ്റ്യൂകളിലും മറ്റും ചേര്‍ക്കുന്നൊരു ചേരുവ പോലെയാണിത് ഉപയോഗിക്കുന്നത്. ചിലര്‍ ബ്രഡിനോടൊപ്പം അങ്ങനെ തന്നെയും ഉപയോഗിക്കാറുണ്ട്. പാപ്രിക, വിവിധയിനം മുളക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്നൊരു തിക്ക് പേസ്റ്റാണിത്.

മാംസരസവും (ബ്രോത്ത്) ഇതില്‍ ചേര്‍ക്കാറുണ്ട്. 

അഞ്ച്...

ഇന്തൊനേഷ്യന്‍ വിഭവമായ 'സംഭാല്‍ ഒലേക്' എന്ന ചില്ലി പേസ്റ്റും ലോകത്തില്‍ വച്ചേറ്റവും എരിവേറിയ വിഭവമാണ്. ഉപ്പ്, വിനാഗിരി എന്നിവയും ഇതില്‍ ചേരുവകളായി വരുന്നുണ്ട്.

കറികളിലും സൂപ്പുകളിലുമെല്ലാം എരിവിനായി ചേര്‍ക്കുന്ന കൂട്ടാണിത്. 

ആറ്...

'സ്യൂയിസൈഡ് ചിക്കന്‍ വിംഗ്‌സ്' എന്നറിയപ്പെടുന്ന അമേരിക്കന്‍ വിഭവവും ലോകത്തിലെ ഏറ്റവും എരിവേറിയ ഭക്ഷണമാണ്. ഇതിന്റെ പേരില്‍ സൂചിപ്പിക്കും പോലെ തന്നെ ആത്മഹത്യക്ക് തുല്യമാണിത് കഴിക്കുന്നത് എന്നാണ് മിക്കവരും പറയുന്നത്. ചിക്കന്‍ വിംഗ്‌സ് റെഡ് ചില്ലിയിലും കുരുമുളകിലും ചില്ലി സോസിലുമെല്ലാം മാരിനേറ്റ് ചെയ്‌തെടുത്താണ് ഇത് തയ്യാറാക്കുന്നത്.

അസാധാരണമായ എരിവ് തന്നെയാണ് ഈ വിഭവത്തിന്റെ പ്രത്യേകത. 

ഏഴ്...

കാഴ്ചയ്ക്ക് പഞ്ചപാവമായി തോന്നുമെങ്കിലും വളരെയധികം എരുവുള്ളൊരു വിഭവമാണിത്. പെറു ആണ് ഈ വിഭവത്തിന്റെ കേന്ദ്രം. 'പാപാ ലാ ഹ്യുവാന്‍കെയ്‌ന' എന്നാണ് ഇതിന്റെ പേര്. ഉരുളക്കിഴങ്ങിലാണ് ഇത് തയ്യാറാക്കുന്നത്. പെറുവില്‍ നിന്നുള്ള പ്രത്യേക മുളകുപയോഗിച്ച് തയ്യാറാക്കുന്ന ചീസ് സോസ് ആണ് എരിവ് നല്‍കുന്നത്.

ഇതിന് പുറമെ 'ഹാബനാരോ പെപ്പര്‍' കൂടി ചേർക്കുന്നു. ഒലിവ്, മുട്ട എന്നിവയെല്ലാം ചേര്‍ത്താണിത് സെര്‍വ് ചെയ്യാറ്. 

എട്ട്...

ജമൈക്കന്‍ വിഭവമായ 'ജെര്‍ക് ചിക്കന്‍'ഉം ലോകത്തിലെ 'സ്‌പൈസി'യായ വിഭവങ്ങളിലൊന്നാണ്. വെളുത്തുള്ളി, തൈം, ഹാബനാരോ പെപ്പര്‍, ഇഞ്ചി, പട്ട, സ്പ്രിംഗ് ഓണിയന്‍, ഗ്രാമ്പൂ തുടങ്ങിയവയ്ക്ക് പുറമെ വളരെയധികം എരിവുള്ള ചില്ലി സോസുകളാണ് ഇതില്‍ ചേര്‍ക്കുന്നത്.

എത്ര എരിവ് താങ്ങാന്‍ സാധിക്കുമെന്ന് ഒരാള്‍ക്ക് പരിശോധിക്കണമെങ്കില്‍ കഴിക്കാവുന്നൊരു വിഭവമെന്നാണിത് അറിയപ്പെടുന്നത്.

Also Read:- ലോകത്തിലെ തന്നെ ഏറ്റവും എരിവേറിയ മുളക്; ഇന്ത്യയില്‍ നിന്ന് ആദ്യമായി ലണ്ടനിലേക്ക്...

click me!