World Pizza Day 2024 : വെജിറ്റബിൾ പിസ്സ വീട്ടിൽ തയ്യാറാക്കാം

By Web Team  |  First Published Feb 9, 2024, 2:27 PM IST

പിസ്സ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറ്റലിയിലെ നേപ്പിൾസിൽ കണ്ടുപിടിച്ചതാണെന്നാണ് പലർക്കും അറിയാം. കുട്ടികൾക്ക് ഇഷ്ടമാകുന്ന രുചിയിൽ പിസ് ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം. 
 


ഇന്ന് ലോക പിസ്സ ദിനം. എല്ലാവർക്കും ഫെബ്രുവരി 9 നാണ് പിസ് ദിനം ആഘോശിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ഇഷ്ടഭക്ഷണമാണ് പിസ. പിസ്സയുടെ ‌തുടക്കം ഇറ്റലിയിലാണെന്ന് തന്നെ പറയാം. ബ്രെഡ്, ഓയിൽ, ചീസ് തുടങ്ങിയ ലളിതമായ ചേരുവകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പിസ്സ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറ്റലിയിലെ നേപ്പിൾസിൽ കണ്ടുപിടിച്ചതാണെന്നാണ് പലർക്കും അറിയാം. കുട്ടികൾക്ക് ഇഷ്ടമാകുന്ന രുചിയിൽ പിസ് ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം. 

വേണ്ട ചേരുവകൾ...

Latest Videos

undefined

പിസ ബേസ്                     2
ഗരം മസലാ പൊടി       1 ടീസ്പൂൺ
വെളുത്തുളളി ചതച്ചത്  1 1/2 ടീസ്പൂൺ
ലെമൺ ജ്യൂസ്          2 ടീസ്പൂൺ
ചാറ്റ് മസാല പൗഡർ 1/2 ടീസ്പൂൺ
ഒലിവ് ഓയിൽ           1 ടീസ്പൂൺ
ഗ്രേറ്റ് ചെയ്ത ചീസ്       1 കപ്പ്
ബ്ലാക്ക് ഒലിവ്സ്             3 കപ്പ് (ചെറുതായി അരിഞ്ഞത്)
പിസ സോസ്                   1 കപ്പ്
ചെറുതായി അരിഞ്ഞ പച്ചക്കറികൾ
കോളിഫ്ലവർ                      1 കപ്പ്
ഉള്ളി                                1/2 കപ്പ്
കാപ്സിക്കം                        1/2 കപ്പ്
തക്കാളി                              2
ബ്രോക്കോളി                     കുറച്ച്
കാരറ്റ്                                1/2 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം പിസ സോസ്, ഗരം മസാല ചാററ് മസാല പൗഡർ ,മഞ്ഞൾപ്പൊടി, വെളുത്തുളളി ചതച്ചത് ,ലെമൺ ജ്യുസ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കോളിഫ്ലവർ ,ബ്രോക്കോളി ,കാരറ്റ് ,ഉളളി എന്നിവ ചെറുതീയിൽ വഴറ്റിയെടുക്കാം. പച്ചക്കറികൾ അധികം വേവരുത്. തയ്യാറാക്കിവെച്ചിരിക്കുന്ന സോസ് മിക്സ്ച്ചർ പിസ ബേസിനുമുകളിൽ സ്പ്രെഡ് ചെയ്തതു ശേഷം കുറച്ച് ടോപ്പിങിനായി മാറ്റി വെക്കണം. പിസ് ബേസിനുമുകളിൽ വഴറ്റിയെ പച്ചക്കറികളും തക്കാളിയും സ്പ്രെഡ് ചെയ്ത ശേഷം അതിനു മുകളിൽ മാറ്റിവച്ചിരിക്കുന്ന സോസ് കൂടെ ചേർക്കണം. അതിനു ശേഷം പിസ ഗോൾഡൻ ബ്രൗൺ ആകുന്നവരെ ബേക്ക് ചെയ്തെടുത്താൽ വെജിറ്റബിൾ പിസ തയ്യാറായി.

ചോക്ലേറ്റിന്റെ അതിശയിപ്പിക്കുന്ന ​ആറ് ​ഗുണങ്ങൾ അറിയാം


 

click me!