ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു. മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇന്ന് ജൂലൈ 7. ലോക ചോക്ലേറ്റ് ദിനം (world chocolate day). 2009 മുതൽ എല്ലാ വർഷവും ജൂലൈ 7ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കപ്പെടുന്നു. നാവിലെ രുചിക്കൊപ്പം ചോക്ലേറ്റ് നിങ്ങൾക്ക് സന്തോഷവും നൽകും. സന്തോഷകരമായ ഏതൊരു അവസരവും ചോക്ലേറ്റുകൾ ഇല്ലാതെ പൂർണമാകില്ല. ചോക്ലേറ്റ് ഇഷ്‌ടമല്ലാത്തവർ ചുരുക്കമായിരിക്കും.
പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്ലേറ്റ്. രുചി കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ചോക്ലേറ്റ് പിന്നീട് എല്ലായിടത്തും പ്രിയം നേടുകയായിരുന്നു. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു.
undefined
മഗ്നീഷ്യം, സിങ്ക്, ആൻറി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീൻ, കാൽസ്യം മുതലായവ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു. ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിൻറെ ആരോഗ്യത്തിന് വരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ചോക്ലേറ്റിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഒന്ന്...
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് ഗവേഷകർ തെളിവുകൾ കണ്ടെത്തി. ബദാം, ഡാർക്ക് ചോക്ലേറ്റ്, കൊക്കോ എന്നിവ കഴിക്കുന്നത് കൊറോണറി രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2017 ലെ ഒരു പഠനം കണ്ടെത്തി. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ നടത്തിയ പഠനത്തിൽ ഈ കോമ്പിനേഷൻ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനുകളുടെ (എൽഡിഎൽ) എണ്ണം ഗണ്യമായി കുറച്ചതായി കണ്ടെത്തി.
Read more 'സ്കിൻ' തിളക്കമുള്ളതാക്കാൻ കഴിക്കാം ഈ 'ഗ്രീൻ' ജ്യൂസ്
രണ്ട്...
ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോയിമ്പ്രയിലെ (Polytechnic Institute of Coimbra) ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
മൂന്ന്...
ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകൾ പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കും.
നാല്...
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
അഞ്ച്...
മാനസിക സമ്മർദ്ദം കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
Read more സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍...