കാരമല്‍ പോപ്‌കോണ്‍ ആണ് ഇവിടെ ഈ സ്ത്രീ തയ്യാറാക്കുന്നത്. ചൂടാക്കിയ പാനിലേയ്ക്ക് തോട് കളയാത്ത മുട്ടയാണ് ഇവര്‍ ആദ്യം ഇടുന്നത്. ശേഷം അതിന് ചുറ്റുമായി രണ്ട് വലിയ ക്യൂബ് വെണ്ണ ചേര്‍ക്കുന്നു.
ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്റെ വീഡിയോകള്‍ കണ്ട് മടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ പുത്തനൊരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഏറെ ആരാധകരുള്ള പോപ്കോണിലാണ് ഇത്തവണത്തെ പരീക്ഷണം. സിനിമാ തിയേറ്ററുകളില്‍ പോകുമ്പോൾ പോപ്കോൺ കഴിക്കുന്നത് പലരുടെയും ശീലമാണ്. ധാരാളം ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, അയേണ്‍, സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി തുടങ്ങി പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒരു സ്നാക്ക് ആണ് പോപ്‌കോണ്‍.
കാരമല്‍ പോപ്‌കോണ്‍ ആണ് ഇവിടെ ഈ സ്ത്രീ തയ്യാറാക്കുന്നത്. ചൂടാക്കിയ പാനിലേയ്ക്ക് തോട് കളയാത്ത മുട്ടയാണ് ഇവര്‍ ആദ്യം ഇടുന്നത്. ശേഷം അതിന് ചുറ്റുമായി രണ്ട് വലിയ ക്യൂബ് വെണ്ണ ചേര്‍ക്കുന്നു. ശേഷം അതിലേയ്ക്ക് കാരമല്‍ കാന്‍ഡീസ് ഇടുന്നതായി വീഡിയോയില്‍ കാണാം. തുടര്‍ന്ന് പോപ്‌കോണിനായുള്ള ചോളവും അതിലേയ്ക്ക് ചേര്‍ക്കുന്നുണ്ട്. ഇതൊക്കെ ചെയ്യുമ്പോഴെല്ലാം തോട് കളയാത്ത മുട്ട മധ്യഭാഗത്ത് കാണാം. തുടര്‍ന്ന് പോപ്‌കോണ്‍ പൊങ്ങിവരുന്നതിനായി പാന്‍ മൂടി വെയ്ക്കുന്നു. സംഭവം റെഡിയാകുമ്പോള്‍ ഇവര്‍ കരിഞ്ഞ മുട്ട അര്‍ നീക്കം ചെയ്ത് കാരമല്‍ പോപ്‌കോണ്‍ കഴിക്കാന്‍ തുടങ്ങുന്നതും വീഡിയോയില്‍ കാണാം.
What the hell was the egg for pic.twitter.com/8wtG71B3U9
— Lance🇱🇨 (@BornAKang)
ട്വിറ്ററിലൂടെയാണ് ഈ വിചിത്ര പാചക വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടതും പ്രതികരണങ്ങള്‍ അറിയിച്ചതും. എന്തിനാണ് ആദ്യം മുട്ട ഉപയോഗിച്ചതെന്നാണ് ആളുകളുടെ ചോദ്യം. പോപ്‌കോണ്‍ പ്രേമികള്‍ വലിയ വിമര്‍ശനങ്ങളാണ് വീഡിയോയ്ക്കെതിരെ ഉയര്‍ത്തിയത്. 15 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. കണ്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും സംഭവം ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.
Also Read: പ്രമേഹ രോഗികള്‍ക്ക് ഓട്മീല്‍ കഴിക്കാമോ?